അയ്യപ്പായെനിക്കുള്ളതു
Singer:
അയ്യപ്പായെനിക്കുള്ളതു അവിടന്നു മാത്രം
എന്തു വന്നാലും വിളിക്കാന്‍
കദനങ്ങള്‍ വന്നാലും പതനങ്ങള്‍ വന്നാലും
കൈ പിടിച്ചു എന്നെ നയിക്കാന്‍
(അയ്യപ്പായെനിക്കുള്ളതു)
അയ്യപ്പനെയുള്ളു തെറ്റുകുറ്റങ്ങളില്‍
വാത്സല്യമോടെന്നെ തിരുത്താന്‍
മകനേ നിനക്കുഞാനുണ്ടെന്ന
മൊഴിയോടെ അടിയനെ മടിയിലിരുത്താന്‍
(അയ്യപ്പായെനിക്കുള്ളതു)
അയ്യപ്പനെയുള്ളു ഇശ്വരനുണ്ടെന്ന
സത്യത്തെ ഓര്‍മ്മപ്പെടുത്താന്‍
അനുഭവങ്ങളിലൂടെ പ്രത്യക്ഷനായി-
വന്ന് ആത്മവിശ്വാസം വളര്‍ത്താന്‍
(അയ്യപ്പായെനിക്കുള്ളതു)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
AYYAPPA ENIKKULLATHU