ഈ കൈകൾ തൻ

ഈ കൈകൾ തൻ പാഴിലക്കുമ്പിളിൽ
തൂകില്ലയോ ദാഹനീരിത്തിരീ......
തീ വെയിലാളും ഓ.... ഈ വഴിയൂടെൻ...
ജീവിതവണ്ടി ഓ.. പായുകയായ്.....
കനിവുള്ള മാളോർ ഒരു ചില്ലി തന്നാൽ
ഒരു ജീവനാളം പൊലിയാതെ നീളും.....
നീ തരൂ താളം.... ധീം ധന ധീം ധീം......
ജീവിതവണ്ടി ഓ.... പായുകയായ്.....

ഈ കൈകൾ തൻ പാഴിലക്കുമ്പിളിൽ
തൂകില്ലയോ ദാഹനീരിത്തിരീ........

ഉയിർ നൊന്തിടുമ്പോൾ... വയർ കാളിടുമ്പോൾ.....
കനിവാർന്നു നിങ്ങൾ തന്നേ പോയ്.....
ആ... ഒരു വറ്റിനല്ലോ തെളിയുന്നൂ ദൈവം
അറിയുന്നൂ ഞങ്ങൾ മാളോരേ.....
വലിയൊരു കേറ്റത്തിൽ തളരുകയായ് താളം...
ഇനിയൊരിറക്കത്തിൽ മുറുകി വരും താളം....
ഇളവേൽക്കുവാനായ്.... തല ചായ്ക്കുവാനായ്....
ഇടമൊന്ന് തേടീ എവിടേയ്ക്കീ യാത്ര.....
കാടുകൾ താണ്ടീ... ഓ... മേടുകൾ താണ്ടീ....
ജീവിതവണ്ടി ഓ.... പായുകയായ്....

ഈ കൈകൾ തൻ പാഴിലക്കുമ്പിളിൽ
തൂകില്ലയോ ദാഹനീരിത്തിരീ......

പശിയെന്ന പാപം വിധി തന്നതാണോ....
ഇത് ജന്മശാപം നീ പാടൂ......
ആ...അരിവെന്ത വെള്ളം ഒരു തെല്ല് മോന്താൻ...
പൊരിയുന്ന ജീവൻ കേഴുന്നൂ.....
തകധിമി താളത്തിൽ ഉരുളുകൾ പായുമ്പോൾ....
ഇതുവഴി പാളങ്ങൾ ഞെരിയുകയാണല്ലോ.....
ഒരു ജന്മഭാരം ഇരുതോളിലേറ്റി.....
ഞെരിയുന്നൂ ഞങ്ങൾ അറിയുന്നതാരോ.....
പാടുക നീയും ധീം ധീം ധന താളം
ജീവിതവണ്ടി ഓ.....പായുകയായ്...........(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee kaikal than

Additional Info

Year: 
2005

അനുബന്ധവർത്തമാനം