ജപസൂര്യഗായത്രി

ജപസൂര്യഗായത്രി ശ്രുതി ചേരും നേരത്ത്
ഇളം മഞ്ഞിൽ വരമഞ്ഞൾ അരയുന്നിതാ...
പൂങ്കുയിൽ പാടുന്ന പുതുമന മുറ്റത്ത്
പുലർവെയിൽ കോലങ്ങൾ എഴുതുന്നിതാ..
നാലുകെട്ടിന്റെ അറവാതിൽ തുറക്കുന്നിതാ
നന്മയോലുന്ന ശ്രീദേവികാ..... (2)

പൂണൂനൂൽ പോലെയീ പുഴവന്നു പുണരുമ്പോൾ
താഴ്‌വര  ധ്യാനിച്ചു മിഴി പൂട്ടിയോ..
ഉപനയനത്തിന്റെ ഉപവേദ ശംഖൊലി...
ആനന്ദ മന്ത്രത്തിൽ ഇളകുന്നുവോ....
ഋതുഭേദ സ്വരകന്യകൾ...
സാധകം ചെയ്തീടവേ....
മതിമുഖി മണിവീണയിൽ....
തണുവിരൽ തഴുകീടവേ
ശ്രീരഞ്ജിനി നിന്നുള്ളിലും ഹേമന്ത ചന്ദ്രോത്സവം..

മച്ചകത്തമ്മയ്ക്ക് തൂവെണ്ണിലാവിന്റെ
നല്ലെണ്ണ നനയുന്ന തിരി നീട്ടിയോ...
സന്ധ്യയ്ക്ക് ശീവോതി ആറാടും നേരത്ത്...
തിരുനാമ രുദ്രാക്ഷം... കോർത്തീലയോ..
കഥകളി അരങ്ങാകുവാൻ...
വടക്കില്ലം ഒരുങ്ങീടവേ...
പുതിയൊരു പുറപ്പാടിനായ്
മനയോല ചാർത്തീടവേ...
ആരോ ഒരാൾ മിണ്ടാതെയീ കാറ്റോടു കൂടുന്നുവോ

JAPASURYA GAYATHRI Song from Devayaanam Movie