തപ്പ് കൊട്ട്

തപ്പ് തട്ടി പാട്ട് കൊട്ടി പാടാൻ വാ......
പാതയോരത്താരാവാരം തുള്ളാൻ വാ......
പുകൾ പെരുകും പുരുഷനിതാ........
വരൂ നീ മനതേ ഇവനിൽ തിലകം തൊടുവാൻ.....

മഴക്കാലമേഘം തുടികൊട്ടുമ്പോൾ.....
മനസ്സെന്തിനോ തുടിച്ചീടുന്നൂ....... (2)
ഈ താഴത്തീ ചോളപ്പാടം ചോക്കുമ്പോൾ...
ഒന്നായ് ഈ പൂമുത്തും മൂടി കുമിയുമ്പോൾ....
തിത്തൈ തിത്തോ തത്തി ചങ്ങാലിപ്പെണ്ണേ....
വരൂ വരൂ നീയിതുവഴിയേ മംഗലക്കുല പതിമാർ...... 
(തപ്പ് തട്ടി പാട്ട് കൊട്ടി പാടാൻ വാ......)

തമിഴ് കാറ്റിനോളം തിരതല്ലുമ്പോൾ....
തനുവെന്തിനോ തളർന്നീടുന്നൂ....... (2)
ചെമ്മാനത്തെ ചിന്ദൂരപ്പൂ ചൂടാനും.....
മച്ചാനോപ്പം ഒന്നാടിപ്പാടിക്കൂടാനും.....
മുത്തേ മുല്ലപ്പൂവേ മൂവന്തിപ്പെണ്ണേ.......
വരൂ വരൂ നീയിതു വഴിയേ കിക്കിളി കിളിമൊഴിയേ....
(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thappu kottu

Additional Info

Year: 
2005

അനുബന്ധവർത്തമാനം