മേട്ടുക്കാരത്തിപ്പെണ്ണേ

എള്ളിനോളം കള്ളുമടിച്ച് കടിപിടി കലഹിച്ച് അടിമുടി വാറ്റി....
പെരുവഴിയിൽ പടതുവരാൻ തരികിട ധിമികട നട നട നട നട ഓ......

മേട്ടുക്കാരത്തിപ്പെണ്ണേ കന്നിപ്പെണ്ണേ നിന്നേപ്പോലെ
മണിയാട്ടും മാട്ടുക്കൂട്ടം തുള്ളിപ്പായുന്നേ.....(2)
അന്തിപ്പൂമാനത്തെ ചന്തിരനേക്കാൾ വട്ടത്തിൽ
നെറ്റിപ്പൂ പൊട്ടുമ്മൽ ചന്ദനവർണ്ണപൊട്ടിട്ട്
ആട്ടക്കാരിക്കൂട്ടപ്പെണ്ണേ കുതിച്ച് കൊഞ്ചി താ........

മേട്ടുക്കാരത്തിപ്പെണ്ണേ കന്നിപ്പെണ്ണേ നിന്നേപ്പോലെ
മണിയാട്ടും മാട്ടുക്കൂട്ടം തുള്ളിപ്പായുന്നേ....

തൈമാസം വന്നല്ലോ മലരാമ്പൽ പൂത്തല്ലോ
തളിരും കുളിരും തിരയും കുയിലേ വായോ......
മലവാഴത്തോപ്പെല്ലാം മലർവാസം പെയ്തല്ലോ
മനസ്സിൽ ഉണരും മണിവാൽ മയിലേ വായോ....
മാട്ടുപ്പൊങ്കൽ മകരപ്പൊങ്കൽ മത്തടിയ്ക്കാൻ വാ മുത്ത് മച്ച്യാനേ
ജാങ്ക് ജിങ്കാ ജിങ്കിരി ജിങ്കാ ജിങ്കിരി ജിങ്കാ ജാ ജിങ്കിരി ജിങ്കാ ജാ
ഹേ മല്ലയ്യൻ കോയിൽപ്പട്ടം കൊട്ടിപ്പാടി കൂത്താടാൻ
ഓടിപ്പായും കോടക്കാറ്റേ കൂടെപ്പോരാമോ......

മേട്ടുക്കാരത്തിപ്പെണ്ണേ കന്നിപ്പെണ്ണേ നിന്നെപ്പോലെ
മണിയാട്ടും മാട്ടുക്കൂട്ടം തുള്ളിപ്പായുന്നേ(2)

കാവേരിപ്പുഴയോരം കുളിരോളത്തളകെട്ടി
ഉഴുതും ഊരിൻ ഉയിരിൻ പനിനീർ വീശാൻ....
ആലോലം കിളിയേ വാ അരിമുല്ലക്കൊടിയേ വാ...
കതിരും പതിരും നിറവും മണവും തായോ.....
തെക്കും കൊറ്റിയ്‌ക്കും വടക്കും കൊറ്റിയ്ക്കും കൂട്ടിരിയ്ക്കാൻ വാ കുഞ്ഞികൊക്കേ വാ....
ജാങ്ക് ജിങ്കാ ജിങ്കിരി ജിങ്കാ ജിങ്കിരി ജിങ്കാ ജാ ജിങ്കിരി ജിങ്കാ ജാ 
ഹോയ്.... മാറുങ്കോ മാറിപ്പോങ്കോ പൂരം പോയി പാറുങ്കോ.....
ചിന്നമ്മാമ്മി പൊന്നുമ്മാമ്മി മുത്തുമ്മാമ്മി ഹോയ്..
ഹര ഹര ശിവ ശിവ കൊമ്പ് കുലുക്കി താടയിളക്കി 
കാള വരുമ്പോ ചടുഗുടുകുടുഗുടുപടി കേട്ടിട്ടാളുപിരണ്ടി 
കാള വിരണ്ടിട്ടമ്പടവണ്ടി ചടപിട പിന്നൊരു 
മണ്ടച്ചാരുടെ തടിയിടി പൊടിയായ്
താങ്കുതരികിട തളാങ്കുതരികിട 
തത്തോം തരികിട തോം തത്തോം തരികിട തോം.......
മേട്ടുക്കാരത്തിപ്പെണ്ണേ കന്നിപ്പെണ്ണേ നിന്നെപ്പോലെ
മണിയാട്ടും മാട്ടുക്കൂട്ടം തുള്ളിപ്പായുന്നേ....(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
മേട്ടുക്കാരത്തിപ്പെണ്ണേ

Additional Info

Year: 
1995

അനുബന്ധവർത്തമാനം