മകരത്തിനു മഞ്ഞുപുതപ്പ്

ഓഹോഹോ ...ഓഹോഹോ.... 
താനന്ന ...ഓഹോഹോ ...താനന്ന 
ഓഹോ ..ഓഹോ ...ഓഹോ... 

മകരത്തിനു മഞ്ഞുപുതപ്പ് 
മകരത്തിനു മഞ്ഞുപുതപ്പ് മാനം നല്‍കി 
പകരത്തിനു സ്വര്‍ണ്ണപ്പാടം പാരിനു നല്‍കി 
പറവകളുടെ പാട്ടില്‍ പരിമളം വീശി 
പവിഴച്ചുണ്ടുകളില്‍ പൊന്നിന്‍ കതിരുകള്‍ മിന്നി 
ഓഹോഹോ ..പവിഴച്ചുണ്ടുകളില്‍ പൊന്നിന്‍ കതിരുകള്‍ മിന്നി 
മകരത്തിനു മഞ്ഞുപുതപ്പ്.. 

തെയ്യന്നം താനിന്നം താനിന്നം തെയ്തെയ്
താനിന്നം താനിന്നം തെയ്തെയ്
പതിരില്ലാ നെന്മണി കൊയ്യും പുലരി വരുന്നേ 
പുലരി വരുന്നേ ...
അതിരില്ലാ നന്മകള്‍ നെയ്യും പുലരി വരുന്നേ 
പുലരി വരുന്നേ 
ചെമ്പുലരിപ്പന്തലില്...
ചെമ്മണ്ണിന്‍ മംഗല്യം ...
ചെമ്പുലരിപ്പന്തലില് ചെമ്മണ്ണിന്‍ മംഗല്യം 
അരിവാള് മിന്നണ് തെരുതെരെ കൊയ്യണ്
അറവാതിലൊക്കെയും കൊതി തുള്ളി നിക്കണ്
അറവാതിലൊക്കെയും കൊതി തുള്ളി നിക്കണ്
മകരത്തിനു മഞ്ഞുപുതപ്പ്... 

തെയ്യന്നം താനിന്നം താനിന്നം തെയ്തെയ് 
താനിന്നം താനിന്നം താനിന്നം തെയ്തെയ് 
കനമുള്ള വാളരി നീളെ നിരനിരയായി 
നിരനിരയായി.. 
കനവുകളോ രാവിന്‍ മാറില്‍ നിറനിറയായി
നിറനിറയായി.. 
കന്നിവയല്‍ കന്നിക്ക്....
സ്വര്‍ണ്ണമുഖം സമ്മാനം .....
താരി താരി താരി താരി ...
കന്നിവയല്‍ കന്നിക്ക് സ്വര്‍ണ്ണ മുഖം സമ്മാനം 
വളകള്‍ കിലുങ്ങണ് വരിവരി നീങ്ങണ് 
മേലൊക്കെ ചെളിയാണ് കുടിലൊക്കെ പുകയാണ് 
വയലൊക്കെ തെളിയണ് കുടിലൊക്കെ പുകയണ്

മകരത്തിനു മഞ്ഞുപുതപ്പ് 
മകരത്തിനു മഞ്ഞുപുതപ്പ് മാനം നല്‍കി 
പകരത്തിനു സ്വര്‍ണ്ണപ്പാടം പാരിനു നല്‍കി 
പറവകളുടെ പാട്ടില്‍ പരിമളം വീശി 
പവിഴച്ചുണ്ടുകളില്‍ പൊന്നിന്‍ കതിരുകള്‍ മിന്നി 
ഓഹോഹോ ..പവിഴച്ചുണ്ടുകളില്‍ പൊന്നിന്‍ കതിരുകള്‍ മിന്നി 
മകരത്തിനു മഞ്ഞുപുതപ്പ്... 

ഓഹോ ..ഓഹോ ...ഓഹോ... ഓഹോയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makarathinu manjuputhappu

Additional Info

Year: 
1982

അനുബന്ധവർത്തമാനം