ആട്ടിന്‍കുട്ടി തുള്ളിച്ചാടി
ആട്ടിന്‍കുട്ടി തുള്ളിച്ചാടി ഓടിവാ നീ
ആടിയോടി വന്നാലൊരു കഥ പറയാം ഞാന്‍
ആല്‍മരത്തില്‍ കൂടുകെട്ടി ആറ്റപ്പൈങ്കിളീ
ആറ്റുനോറ്റു കാത്തിരുന്നു ആണ്‍തുണയ്ക്കായി
ഒരു ആണ്‍തുണയ്ക്കായി
ലല്ല ലല്ല ലല്ല ലാ ലാ ലാ ലാ..
ആകാശത്തില്‍ സഞ്ചിരിക്കും ആണ്‍കിളി വന്നു
ആശയേറി പൈങ്കിളിക്കു് കൂടെപ്പോകുവാന്‍
ആലിലകള്‍ ആഹ്ലാദത്താല്‍ ആര്‍പ്പുവിളിച്ചു
ആകാശത്തിന്‍ അകലമോര്‍ത്തു ആകെ തളര്‍ന്നു
കിളി ആകെ തകര്‍ന്നു (ആട്ടിന്‍കുട്ടി..)
ലല്ല ലല്ല ലാ ലാ ലല്ല ലല്ല ലാ...
ആമോദത്തിന്‍ കുളിരലകള്‍ രോമാഞ്ചം നല്‍കി
ആ നിമിഷം അലയടിക്കുമൊരാവേശ ലഹരി
ആരെയാരു് ആവാഹിക്കും നിനക്കറിയാമോ
അതു നിനക്കറിയാമോ (ആട്ടിന്‍കുട്ടി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
aattinkutti thullichaadi
Additional Info
Year:
1977
ഗാനശാഖ: