പാലെറും നാടായ പാലെരില്

പാലേറും നാടായ പാലേരില്
പാടിപതിഞ്ഞൊരു പാട്ടുണ്ടല്ലോ
പാലേരിമാണിക്യം പെണ്ണൊരുത്തി
പാതിരാ നീന്തി കടന്ന പാട്ട്

ആവളാ ചേറെലെ മീനിന്റൊപ്പം
നീന്തിത്തുടിച്ചു വളര്‍ന്ന പെണ്ണ്
കല്ലുരെ കാട്ടിലെ മാനിന്റൊപ്പം
തുള്ളി കളിച്ചു വളര്‍ന്ന പെണ്ണ്
കുഞ്ഞോറ കുന്നിനടിവാരത്തില്‍
തുമ്പപ്പൂ ചിരിയും നുണക്കുഴിയും
ആകാശ ചന്ദ്രന്റെ വീട്ടില്‍ നിന്ന്
സമ്മാനം കിട്ടിയ കണ്ണും മൂക്കും
കവിടിമണി പോലെ പൊക്കിള്‍കൊടി
പൂവിരിയും പോലെ ചുണ്ടും പല്ലും ..

മാഞ്ചോട്ടില്‍ മകരത്തെ കാറ്റുപോലെ
ഇല നുള്ളി പൂനുള്ളി നടന്ന പെണ്ണ്
ആ പെണ്ണിന്‍ പാട്ടില്‍ തളിര്‍ക്കും നെല്ലില്‍
ഓളെപോലുള്ള കതിരു വിളഞ്ഞു
പാലേരിമാണിക്യം പെണ്ണൊരുത്തി
പാതിരാ നീന്തി കടന്ന പാട്ട്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
palerum naadaaya

Additional Info

അനുബന്ധവർത്തമാനം