ആരിയന്‍ നെല്ല് വെളയണ പാടത്ത്
ആരിയന്‍ നെല്ല് വെളയണ പാടത്ത്
കൊത്തിപ്പറക്കണ തത്തേ
ചാലക്കുടിപുഴയോരത്ത്
നീയെന്റ പൊന്‍മണിക്കൂടാരം കണ്ടോ
എന്‍റെ ജീവനാം മുത്തിനെ കണ്ടോ..
(ആരിയന്‍ നെല്ല് വെളയണ പാടത്ത്)
ആവില്ല അച്ഛന് മുത്തെ
നിന്നെ പിരിഞ്ഞിരിക്കാന്‍
ആവില്ല അച്ഛന് മുത്തെ
നിന്നെ പിരിഞ്ഞിരിക്കാന്‍
ചാലക്കുടികാരെ കാണാതിരിക്കുമ്പോ
ചങ്ക് പെടക്കണ് പൊന്നെ
ചാലക്കുടികാരെ കാണാതിരിക്കുമ്പോ
ചങ്ക് പെടക്കണ് പൊന്നെ
എന്‍റെ ചങ്ക് പെടക്കണ് പൊന്നെ.....
(ആരിയന്‍ നെല്ല് വെളയണ പാടത്ത്)
കൂടെ പിറന്നെന്റെ പെങ്ങന്മാരുടെ
കണ്ണ് നനയ്ക്കല്ലേ ദൈവേ
കൂടെ പിറന്നെന്റെ പെങ്ങന്മാരുടെ
കണ്ണ് നനയ്ക്കല്ലേ ദൈവേ
കാണാതിരിയ്ക്കുവാന്‍ ആവില്ലെ
എനിക്കെന്റെ കൂടപ്പിറപ്പിന്റെ ആട്ടം
കാണാതിരിയ്ക്കുവാന്‍ ആവില്ലെ-
നിക്കെന്റെ കൂടപ്പിറപ്പിന്റെ ആട്ടം
നാട്ടാരും വീട്ടാരും കൂട്ടാരും ഒക്കെ
എന്നെ കുറിച്ചെന്തു ചൊല്ലണാവോ
നാട്ടാരും വീട്ടാരും കൂട്ടാരും ഒക്കെ
എന്നെ കുറിച്ചെന്തു ചൊല്ലണാവോ
പാടി പതിഞ്ഞൊരെന്‍ പാട്ടിന്റെ
ഈണങ്ങള്‍ എല്ലാരും മൂളി നടക്കണുണ്ടോ
പാടി പതിഞ്ഞൊരെന്‍ പാട്ടിന്റെ
ഈണങ്ങള്‍ എല്ലാരും മൂളി നടക്കണുണ്ടോ
എല്ലാരും മൂളി നടക്കണുണ്ടോ.....
(ആരിയന്‍ നെല്ല് വെളയണ പാടത്ത്)
അച്ഛന്റെ പാദം പതിഞ്ഞൊരാ മണ്ണിനെ
പാടിയുണര്‍ത്തണതാരാവോ
അച്ഛന്റെ പാദം പതിഞ്ഞൊരാ മണ്ണിനെ
പാടിയുണര്‍ത്തണതാരാവോ
പാട്ടിന്‍റെ പാലാഴി തീര്‍ത്തൊരെന്‍ പാടിയെ
പാടിയുറക്കണതാരാവോ
പാട്ടിന്‍റെ പാലാഴി തീര്‍ത്തൊരെന്‍ പാടിയെ
പാടിയുറക്കണതാരാവോ
പാടിയുണര്‍ത്തണതാരാവോ........
((ആരിയന്‍ നെല്ല് വെളയണ പാടത്ത്)