നിറമനസ്സോടെ

 

നിറമനസ്സോടെ നമ്മളൊന്നൊന്നായ് 
ഇന്നൊഴുകണമൊരുപുഴയായ് 
നിറമനസ്സോടെ നമ്മളൊന്നൊന്നായ് 
ഇന്നൊഴുകണമൊരുപുഴയായ്
ഇരുകരയും ജനതാ മലയാളമനുമതി
അതിനരുളും..............

പാറശ്ശാല മുതൽ കാസർഗോഡുവരെ-
ഒരു മെയ്യ് ഒരു കൈ പുണരാം ഉണരാം 
ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ
ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ

ശ്രീയീ ഗണനാഥാ സിന്ദൂരവർണ്ണാ 
കരുണാസാഗരാ കരിവദനാ 
ലംബോദരാ ലക്ഷ്മീകരാ...

സ്വാതിസംഗീതങ്ങൾ പാടും ശ്രീ അനന്തൻ 
കാലിൽനിന്നും മൂന്നു ചാടിൽ 
മൂന്നുലോകം തേടുവോർ ഞങ്ങൾ 
റേറ്റുകൂടിപ്പോയി പെട്രോൾ ചാർജ്ജു കൂട്ടാതെന്നും ഞങ്ങൾ
പാതതെറ്റാതോടിയെത്തും ദൈവസഞ്ചാരി...
   
പാറശ്ശാല മുതൽ കാസർഗോഡുവരെ-
ഒരു മെയ്യ് ഒരു കൈ പുണരാം ഉണരാം 
ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ
ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ

കലയുടെ നാടകമണ്ണിൽ 
ജനകീയത കാഹളമൂതുമ്പോൾ 
ഒത്തൊരുമ്മയ്ക്കൊരു വിപ്ലവ ഞാണൊലി 
കേട്ടുവരുന്നവരീ ഞങ്ങൾ 

വാടത്തോടും വഞ്ചിപ്പാട്ടും 
വാനമ്പാടി ശീലായി മാറ്റും 

യോജിപ്പിന്റെ കയറും ടയറുമേറും നാമല്ലോ 
കുരിശുതാങ്ങും ലോകസഞ്ചാരീ... 
ഹൃദയസംഗമ ജന്മ മാമല 
കേറുവോർ ഞങ്ങൾ....

പാറശ്ശാല മുതൽ കാസർഗോഡുവരെ-
ഒരു മെയ്യ് ഒരു കൈ പുണരാം ഉണരാം 
ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ
ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ

നോവുമാറ്റി ഉയിരുകൾ പോറ്റും 
കായാമ്പൂ മണിവർണ്ണാ... 
മഞ്ഞമുണ്ട് ചാർത്തി വരും നീ 
ഞങ്ങടെ സാരഥിയല്ലോ 

വാവാവോ തുമ്പീ വാവാവോ 
വാതോരാ പാലുണ്ണാൻ നീ വായോ 

കൊടുങ്ങല്ലൂരമ്മയ്ക്ക് പൂജകൾ ചെയ്യണം 
കോവിലം കണ്ണകിപ്പാട്ടുവേണം 
നേരാണേ അത് നേരാണേ 
നാളെ നേരം വെളുക്കുമ്പോൾ തിത്തൈയ്യത്തോം 

എം ജി ആർ സൊന്നമാതിരി 
നമ്മയെല്ലോരും ഒൻട്രാഹേ സേർന്തു വാഴുവോം 
രജനീ സ്റ്റൈലെടുത്ത് തമിഴകത്ത് തോഴൊരൊത്ത്
റെക്ഷാകാറുറാവ വാഴുവോമെടാ...

പാറശ്ശാല മുതൽ കാസർഗോഡുവരെ-
ഒരു മെയ്യ് ഒരു കൈ പുണരാം ഉണരാം 
ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ
ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ

കണ്ണല്ലേ ഞങ്ങടെ മൊഞ്ചഴകുള്ളൊരു പെണ്ണല്ലേ 
പൂമാരൻ മുത്തണ മാതള മുന്തിരി മൊട്ടല്ലേ 
കിന്നരിഞൊറിയണ തൊങ്ങലുമണിയണ 
സുന്ദരിമണിയൊരു വമ്പത്തി 
ഞമ്മടെ ഖൽബിലൊരു അമ്പിളിയുടെ 
കല പെയ്തൊരു പനിമഴയല്ലേ നീ 

വീൽക്കപ്പിളക്കി സ്റ്റാർട്ടറുമൊടിച്ച് 
സ്ക്രൂവൊന്നെറിഞ്ഞ് ഡ്രൈവർക്കെറിഞ്ഞ് 
അടിയും കൊടുത്ത് തൊഴിയും സഹിച്ച് 
വച്ചടി വച്ചടി കേറിനെടാ.....(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
niramanassode