രാഗവതീ അനുരാഗവതി

രാഗവതീ.......അനുരാഗവതീ..... 
അനഘപുഷ്പ്പങ്ങൾ വിരിഞ്ഞൂ 
പൂക്കളിൽ സോമരസം നിറഞ്ഞൂ 
രാഗവതീ......അനുരാഗവതീ.....

ധീം ധന ധീം ധന........ആ.....ആ ...ആ

തഴുകുന്തോറും തുളുമ്പും താരുണ്യം 
തരളിതമാക്കുമീ ശയ്യാതലം....ആ..ആ 
പകരുന്തോറും നുരയും യൗവ്വനം 
കാമനെഴുതിയ കാവ്യാമൃതം 
അനുഭവിച്ചും തമ്മിലാസ്വദിച്ചും 
എത്ര നിശീഥങ്ങൾ പങ്കുവച്ചു 
രാഗവതീ.....അനുരാഗവതീ....

സ നി ധ മ ഗ മ ധ നി...........
ഗ മ ഗ മ ധ നി...................

ഉണരുന്തോറും പൂക്കും പുളകം 
പൂ വാരി പൂകുമിനി സ്വപ്നതീരം.ആ...ആ 
ചൊരിയുന്തോറും നിറയും മധുരം 
ധമനികൾക്കേകുമീ തപ്തദാഹം 
കാണുവാൻ കരൾ തേങ്ങിനിന്നൂ 
എത്ര നിശ്വാസങ്ങൾ കൊഴിഞ്ഞുവീണു 

രാഗവതീ......അനുരാഗവതീ.......
രതിലോലലോലയാം ഉന്മാദിനീ...
ഉണരും മദഹരലഹരിയിലായിരം 
അനഘപുഷ്പ്പങ്ങൾ വിരിഞ്ഞൂ 
പൂക്കളിൽ സോമരസം നിറഞ്ഞൂ 
രാഗവതീ......അനുരാഗവതീ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
raagavathi

Additional Info

Year: 
1989

അനുബന്ധവർത്തമാനം