ചന്ദനക്കാറ്റു ചിരിച്ചു
ചന്ദനക്കാറ്റു ചിരിച്ചു പൊന്നെ നിനക്കായ്
കുഞ്ഞരി മുല്ല വിരിഞ്ഞു മുത്തേ നിനക്കായ്
പൊന്‍ വെയില്‍ നാളം അണഞ്ഞൂ
നിന്‍ മാറില്‍ അഞ്ജന ദീപ്തി പരന്നൂ
(പൊന്‍ വെയില്‍)
പ്രിയതേ വരും ഞാന്‍ ഗന്ധര്‍വനായിടുവാന്‍
നിനക്കായ്....
(ചന്ദനക്കാറ്റു ചിരിച്ചു)
തളിരിടും പ്രണയകമലമീ രാവി-
ന്നീണം തീര്‍ക്കുമോ
(തളിരിടും)
വിവശനായ് പുലരുമോ
കാമിനി കാതില്‍ ചൊല്ലു നീ
വിവശയായ് പുലരുമോ
കാമനേ കാതില്‍ ചൊല്ലു നീ
കണ്ണേ നിനക്കായ്....
(ചന്ദനക്കാറ്റു ചിരിച്ചു)
കുറുകുമീ നാദം കേള്‍ക്കും നിമിഷം
എന്നില്‍ നീ അലിയുമോ
(കുറുകുമീ)
ഉണരുവോളം നുകരാന്‍ നിന്നെ നീ
എന്നും ഏകുമോ...പെണ്ണെ നിനക്കായ്
ചന്ദനക്കാറ്റു ചിരിച്ചു പൊന്നെ നിനക്കായ്
കുഞ്ഞരി മുല്ല വിരിഞ്ഞു മുത്തേ നിനക്കായ്
പൊന്‍ വെയില്‍ നാളം അണഞ്ഞൂ
നിന്‍ മാറില്‍ അഞ്ജന ദീപ്തി പരന്നൂ
പ്രിയനേ വരൂ നീ ഗന്ധര്‍വനായീടുമോ.......