എന്തു കൊണ്ടറിവീല കണ്ണാ

എന്തുകൊണ്ടറിവീല കണ്ണാ
നിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി...
ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും നിന്റെറ
തിരുമുന്‍പില്‍ ചിരി തൂകി മാഞ്ഞു പോയി
സുകൃതമേന്നോര്ത്ത് മറഞ്ഞു പോയി

അവതാരമായിരം ആടുമ്പോഴും
ഗുരുവായൂരില്‍ നീ ഉണ്ണിയല്ലേ
നവ നവ ഭാവങ്ങള്‍ അണിയുമ്പോളും
നവനീതം കവരുന്ന കണ്ണനല്ലേ
പരിഭവം പറയുവാന്‍ വന്നു
നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു....
(എന്തുകൊണ്ടറിവീല കണ്ണാ)

കരമേകി അവിടുന്ന് ഭാരമേല്‍ക്കും
കൈവിടും പോലെ നീ മാറി നില്ക്കും
അറിയാതെ എല്ലാം കവര്ന്നു വയ്ക്കും
അവസാനം ചിരിയോടെ ദാനമേകും
പരിഭവം പറയുവാന്‍ വന്നു
നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു
(എന്തുകൊണ്ടറിവീല കണ്ണാ)

കദനങ്ങള്‍ കളഭമായ്‌ മാറ്റി നിന്‍റെ
തളിര്‍ മെയ്യില്‍ ചാര്‍ത്തുവാനെന്തു മോഹം
മനതാരിലെരിയുന്ന സങ്കടങ്ങള്‍
വനമാലയാക്കുവാനാണ് ദാഹം
പരിഭവം പറയുവാന്‍ വന്നു
നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു.....
(എന്തുകൊണ്ടറിവീല കണ്ണാ)

ഹരിനാമ കീര്ത്തനം പാടിടുമ്പോള്‍
മിഴിനീര്‍ത്തി അരികിലായി വന്നിരിക്കും
വരകവി പൂന്താനം പാടിടുമ്പോള്‍
എവിടെയാണെങ്കിലും കേട്ട് നില്‍ക്കും
പരിഭവം പറയുവാന്‍ വന്നു
നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു.....
(എന്തുകൊണ്ടറിവീല കണ്ണാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthukondariveela kanna

Additional Info

അനുബന്ധവർത്തമാനം