ഏലപ്പുലയേലോ

ഏലപ്പുലയേലോ ഏലപ്പുലയേലോ
ഏലപ്പുലയേലോ ഏലപ്പുലയേലോ...
പച്ചോലത്തുമ്പ് ചുരുട്ടിയെടുത്തൊരു 
കൊച്ചു കുഴലൊരുക്കാം...
ഓലക്കൂ പീപ്പിയും ഊതിക്കളിച്ചോണ്ട്
പാടത്ത് പാഞ്ഞടുക്കാം...
കാട്ടിലും മേട്ടിലും പാറിക്കളിക്കണ
കുഞ്ഞാറ്റത്തുമ്പികളെ...
കൊമ്പിലിരിക്കണ കുഞ്ഞിക്കുയിലിന് 
കൊഞ്ഞനം കുത്തേണ്ടേ...
നാടായ നാടെല്ലാം ചുറ്റിക്കറങ്ങണ
കുഞ്ഞനുറുമ്പുകളേ...
ആൾത്തോരം ചെന്നിട്ട് മുട്ടോളം വെള്ളത്തിൽ
കുത്തി മറിഞ്ഞിടണം..

കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ...
അഞ്ചാമനോമന കുഞ്ചുവാണേ...
പഞ്ചാര വിറ്റു നടന്നു കുഞ്ചു...
പഞ്ചാരക്കുഞ്ചൂന്ന് പേരു വന്നു...

കുന്നേലുള്ളൊരു കുന്നിമണികളെ 
നുള്ളിയെടുത്തെറിയാം...
മേലേ കാവിലെ മുക്കുറ്റി പൂവോട്
ചങ്ങാത്തം ചൊല്ലിപ്പോരാം..
കുന്നേലുള്ളൊരു കുന്നിമണികളെ 
നുള്ളിയെടുത്തെറിയാം...
മേലേ കാവിലെ മുക്കുറ്റി പൂവോട്
ചങ്ങാത്തം ചൊല്ലിപ്പോരാം..
അണ്ണാരക്കണ്ണനെ പോലെ മരത്തിന്റെ 
കൊമ്പത്ത് കേറേണ്ടെ...
വെള്ളാരം കുന്നിലെ അപ്പൂപ്പൻ താടിയെ
കയ്യിലെടുക്കേണ്ടേ...
പച്ചിലക്കാട്ടിലെ തത്തമ്മക്കുഞ്ഞിന്റെ
കിന്നാരം കേൾക്കേണ്ടേ...
ഏലപ്പുലയേലോ ഏലപ്പുലയേലോ
ഏലപ്പുലയേലോ ഏലപ്പുലയേലോ...

താനന നാനാന നാ.... തന നനനാ...

മഞ്ചാടിക്കുരു എണ്ണിയെടുത്തൊരു
ചെപ്പിലൊളിച്ചു വയ്ക്കാം...
മാനത്തു നിൽക്കണ അമ്പിളിപ്പൊട്ടിനെ
താഴത്ത് കൊണ്ടു വരാം...
മഞ്ചാടിക്കുരു എണ്ണിയെടുത്തൊരു
ചെപ്പിലൊളിച്ചു വയ്ക്കാം...
മാനത്തു നിൽക്കണ അമ്പിളിപ്പൊട്ടിനെ
താഴത്ത് കൊണ്ടു വരാം...
പാടവരമ്പത്ത് മണ്ടുന്ന ഞണ്ടിന്റെ
കാലിൽ പിടിച്ചെടുക്കാം...
മാമ്പഴം മൂത്തൊരു മാവിന്റെ കൊമ്പത്ത്
കല്ലൊന്നെടുത്തെറിയാം...
ഹേയ്... പുത്തനുടുപ്പിട്ട് പുസ്തക സഞ്ചിയും 
തോളിന്മേലേറ്റി പോകാം.. ഹേയ്....

പച്ചോലത്തുമ്പ് ചുരുട്ടിയെടുത്തൊരു 
കൊച്ചു കുഴലൊരുക്കാം...
ഓലക്കൂ പീപ്പിയും ഊതിക്കളിച്ചോണ്ട്
പാടത്ത് പാഞ്ഞടുക്കാം...
കാട്ടിലും മേട്ടിലും പാറിക്കളിക്കണ
കുഞ്ഞാറ്റത്തുമ്പികളെ...
കൊമ്പിലിരിക്കണ കുഞ്ഞിക്കുയിലിന് 
കൊഞ്ഞനം കുത്തേണ്ടേ...
നാടായ നാടെല്ലാം ചുറ്റിക്കറങ്ങണ
കുഞ്ഞനുറുമ്പുകളേ...
ആൾത്തോരം ചെന്നിട്ട് മുട്ടോളം വെള്ളത്തിൽ
കുത്തി മറിഞ്ഞിടണം..

ഹേയ്... ഏലപ്പുലയേലോ ഏലപ്പുലയേലോ
ഏലപ്പുലയേലോ ഏലപ്പുലയേലോ...
ഏലപ്പുലയേലോ ഏലപ്പുലയേലോ
ഏലപ്പുലയേലോ ഏലപ്പുലയേലോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ela Pulayelo

Additional Info

അനുബന്ധവർത്തമാനം