ജലമെവിടെ ചന്ദ്രബിംബമെവിടെ

ജലമെവിടെ ചന്ദ്രബിംബമെവിടെ
കളിമണ്ണിൻ തളികയില്‍
എനിക്കുകൂട്ടിരുന്നൊരാ..മനസ്സെവിടെ
ജലമെവിടെ ചന്ദ്രബിംബമെവിടെ

ഉഷസ്സിന്റെ വിഷത്തൂവല്‍ മുറിഞ്ഞൊരാ ഹിമത്തുള്ളി
ജലത്തില്‍ വീണുലച്ചയെന്‍ തപസ്സെവിടെ (2)
നശിച്ച പ്രജ്ഞതന്‍ ഗാഢസുഷുപ്തിയിലലിയാതെ
തിരിച്ചുപോകുവാനെന്റെ.. മനസ്സെവിടെ
നിറങ്ങളില്‍ മടങ്ങാനെന്‍.. മനസ്സെവിടെ
ജലമെവിടെ ചന്ദ്രബിംബമെവിടെ...

സ്വരങ്ങള്‍ക്കു പിറക്കുവാന്‍.. മൗനമെവിടെ
നിശ്ശബ്ദതയ്ക്കുറങ്ങുവാന്‍.. സ്വപ്നമെവിടെ (2)
പ്രഭകള്‍ക്കും.. നിഴലിനും മുറിവിന്റെ നീറലിനും
ശമനത്തിന്‍ കുളിരിനും ഇടമെവിടെ
ഇടംതേടി അലയാനെന്‍.. മനസ്സെവിടെ

ജലമെവിടെ ചന്ദ്രബിംബമെവിടെ
കളിമണ്ണിൻ തളികയില്‍
എനിക്കുകൂട്ടിരുന്നൊരാ..മനസ്സെവിടെ
ജലമെവിടെ ചന്ദ്രബിംബമെവിടെ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jalamevide

Additional Info

Year: 
2014

അനുബന്ധവർത്തമാനം