ഈ മണൽ വിരിയിൽ

ഈ മണൽ വിരിയിൽ പകലുറങ്ങുമ്പോൾ
നിശയോ ഉണരുകയായി
അലസം വിടരുകയായി
വെറുതെ ചിരിച്ചും വെറുതെ കരഞ്ഞും
നിശയോ വിവശം അലയുകയായി
ഈ മണൽ വിരിയിൽ പകലുറങ്ങുമ്പോൾ
പകലുറങ്ങുമ്പോൾ ...
ഈ കടലോരം ചേർന്നണയുമ്പോൾ
തിരയോ തിരയുകയായി ..
പതിയെ പരതുകയായി ..
പലനാൾ നിഴലിൻ വഴിയേ ഉഴറും
പകലും ഇവിടെ മറയുകയായി ..
പകലും ഇവിടെ മറയുകയായി ..
ഈ മണൽ വിരിയിൽ പകലുറങ്ങുമ്പോൾ
നിശയോ ഉണരുകയായി
അലസം വിടരുകയായി

ഈ നീലവാനം നോക്കി നിൽക്കുമ്പോൾ
മനസ്സോ സ്വയമറിയാതെ
മഴയെ തേടുകയായി ..
മഴയും മനസ്സും മരുമൺ  കുടിലിൽ
വെറുതേ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ee manal viriyil