നീലക്കുറിഞ്ഞികൾ പൂത്തു....
നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു
ആടിത്തളരാത്ത പൂവിൻ
കാതിൽ ആരാരോ പാടുന്നു
നാമീന്നീ വേനലിൽ
സ്നേഹത്തിൻ മുന്തിരി
നീരിനായ് ദാഹിക്കുന്നു
നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു
ആടിത്തളരാത്ത പൂവിൻ
കാതിൽ ആരാരോ പാടുന്നു
നാമീന്നീ വേനലിൽ
സ്നേഹത്തിൻ മുന്തിരി
നീരിനായ് ദാഹിക്കുന്നു
നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു
നീ പകരും വീഞ്ഞ് ഞാൻ നുകർന്നു
ഇന്നെൻ നീലഞരമ്പുകളിൽ
മുന്തിരിയോ പൂത്തു പൊൻനുരയോ
രാഗസാന്ദ്രലഹരികളോ
നീ പകരും വീഞ്ഞ് ഞാൻ നുകർന്നു
ഇന്നെൻ നീലഞരമ്പുകളിൽ
മുന്തിരിയോ പൂത്തു പൊൻനുരയോ
രാഗസാന്ദ്രലഹരികളോ
നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു
ആടിത്തളരാത്ത പൂവിൻ
കാതിൽ ആരാരോ പാടുന്നു
നാമീന്നീ വേനലിൽ
സ്നേഹത്തിൻ മുന്തിരി
നീരിനായ് ദാഹിക്കുന്നു
നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു
വേർപിരിയാം നമ്മളീ നിശയിൽ
പിന്നെ വീണ്ടുമീ പൂങ്കുടിലിൽ
തേടിവരാമൊരേ ദാഹവുമായ്
കിളി പാടുന്ന സന്ധ്യകളിൽ
വേർപിരിയാം നമ്മളീ നിശയിൽ
പിന്നെ വീണ്ടുമീ പൂങ്കുടിലിൽ
തേടിവരാമൊരേ ദാഹവുമായ്
കിളി പാടുന്ന സന്ധ്യകളിൽ
നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു
ആടിത്തളരാത്ത പൂവിൻ
കാതിൽ ആരാരോ പാടുന്നു
നാമീന്നീ വേനലിൽ
സ്നേഹത്തിൻ മുന്തിരി
നീരിനായ് ദാഹിക്കുന്നു
നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു
ആടിത്തളരാത്ത പൂവിൻ
കാതിൽ ആരാരോ പാടുന്നു
നാമീന്നീ വേനലിൽ
സ്നേഹത്തിൻ മുന്തിരി
നീരിനായ് ദാഹിക്കുന്നു
നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു