കണ്ണിൽ മെല്ലെ ഞാൻ

ഉം ..ഉം ...
കണ്ണിൽ മെല്ലെ ഞാൻ.. നോക്കുംന്നേരത്ത്‌
കവിതകളായ് ഒഴുകുവതോ മൗനസംഗീതം
നെഞ്ചിൽ വന്നു ഞാൻ.. ചായുംന്നേരത്ത്‌
ഇതളുകളായ് വിടരുവതോ മോഹവല്ലിപ്പൂ..
നീ തോട്ടുവെന്നാൽ പാട്ടിൻ പല്ലവിയാകും
നീ ചേർന്നു നിന്നാൽ പൂവിൻ മധുമണമാകും
മേലേ മേലെ നീലാകാശം മേലെ..
പോകാം വെള്ളിമേഘ പറകളായി
ഒരു മോഹക്കുരുവികളായ്

കണ്ണിൽ മെല്ലെ ഞാൻ.. നോക്കുംന്നേരത്ത്‌
കവിതകളായ് ഒഴുകുവതോ മൗനസംഗീതം

മേഘരാഗങ്ങൾ പൂക്കും ഇടനാഴിയിൽ
രണ്ടു നിഴലായ് തമ്മിലലിയാം വന്നിടാമെങ്കിൽ
ഉം ..ഉം ..
കണ്ണിൽ മെല്ലെ ഞാൻ നോക്കുംന്നേരത്ത്‌
കവിതകളായ് ഒഴുകുവതോ മൗനസംഗീതം
നാ ...ആ ...ആ ..
മൂകമേതോ രാവിലായ് ആതിരേ നീ വന്നുവോ
ജീവനിൽ നാളമായ് നീ നിലാവേ  .. (2)
പതിവായി നിന്നെ.. കാത്തിരുന്നു ഞാൻ
പതിയെ നിന്നെ അരികിൽ വന്നെൻ പാട്ടു മൂളാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannil melle njan