മണിക്കൂന്തല്‍ മുതല്‍

ആ ആ ആ ആആആ....

മണിക്കൂന്തല്‍ മുതല്‍ മലര്‍പാദം വരെ ദീപക്കാഴ്ച തെളിഞ്ഞീടുന്നു
മണിക്കൂന്തല്‍ മുതല്‍ മലര്‍പാദം വരെ ദീപക്കാഴ്ച തെളിഞ്ഞീടുന്നു
ഏഴു വര്‍ണ്ണങ്ങളില്‍ ഇന്ദ്രജാലങ്ങളില്‍
അഴകാകെയുണര്‍ന്നീടുന്നു
അരുള്‍ഭാവമുയര്‍ന്നീടുന്നു
ഏഴു വര്‍ണ്ണങ്ങളില്‍ ഇന്ദ്രജാലങ്ങളില്‍
അഴകാകെയുണര്‍ന്നീടുന്നു
അരുള്‍ഭാവമുയര്‍ന്നീടുന്നു
മണിക്കൂന്തല്‍ മുതല്‍ മലര്‍പാദം വരെ ദീപക്കാഴ്ച തെളിഞ്ഞീടുന്നു

ഇളംനിലവൊളിപോലെ തെളിമയതില്‍ കണ്ടു ഇമകള്‍ തന്‍ നിഴലില്‍ ഇളകിടും മിഴി കണ്ടു....
കുളിര്‍മലര്‍കമലം പോല്‍....  കമലം പോല്‍....
കുളിര്‍മലര്‍കമലം പോല്‍
ചിരിമണി മതി കണ്ടൂ... മതി കണ്ടൂ.... മിഴി കണ്ടൂ... ചൊടികണ്ടൂ....
ചൊടിയിതള്‍ കണ്ടൂ...
കുളിര്‍മലര്‍കമലം പോല്‍
ചിരിമണി മതി കണ്ടൂ
ചൊടിയിതള്‍ തളിരോരം പൊന്‍വെയില്‍ പ്രഭ കണ്ടു
ചൊടിയിതള്‍ തളിരോരം പൊന്‍വെയില്‍ പ്രഭ കണ്ടു
ആ ആ ആ ആആആ....
മണിക്കൂന്തല്‍ മുതല്‍ മലര്‍പാദം വരെ ദീപക്കാഴ്ച തെളിഞ്ഞീടുന്നു

വലംപിരി ശംഖായി വാണിയിന്‍ കഴുത്തായി
ആ ആ ആ ആആആ.....
വലംപിരി ശംഖായി വാണിയിന്‍ കഴുത്തായി
ഒരു കനിക്കുടമായി മുത്തണിമാറായി
ഒരു കനിക്കുടമായി മുത്തണിമാറായി
മേനിയോ നടമാടേ മന്ദമായ് ഇടയാടെ..
വാഴതന്‍ തടയൊത്ത വാരിളം തുടയാടെ..
മേനിയോ നടമാടേ മന്ദമായ് ഇടയാടെ
വാഴതന്‍ തടയൊത്ത വാരിളം തുടയാടെ
മേനിയില്‍ കതിര്‍ചിന്നും നാളങ്ങളൊളിതൂകെ
നാദബ്രഹ്മ താളമെങ്ങും വാനവില്ലു തീര്‍ത്തുവല്ലോ
ആ ആ ആആആ ആ ആ ആആആ
ആ ആ ആആആ......

പൂവളന്നു പൊന്നളന്നു നേടിയ ദേവി നിന്റെ പാദത്താമര

ദേവകളും മൂവുലകും നാകവും  തേടി നില്ക്കും വേദത്താമര
കിലുങ്ങിടും ചിലങ്കകള്‍ ഓം എന്നുരുവിടും
കോമളവദനത്തില്‍ കുങ്കുമം പരന്നിടും
ഇഴയിടും നാടകക്കൂത്തുകള്‍ നടിയ്ക്കവേ
ഏഴുകടലിളകിടും തിരയൊലി പടരവേ
തകിട തകിട തകിട തകിട തോം സ്വരജതിയോളം ധരണിയണിയവേ
പഗസ ഗസനി സനിപ നിപമപമഗമ സ്വരരാഗഗീതമിളകവേ
ടുട്ടുട്ടൂരം പമ്പക്കാളം ഡുണ്ടുംഡൂരം ജണ്ടല്‍ മേളം അമ്മേ നീ അരങ്ങിതിലാടവേ
ഗുംഗുംഗോപുരഗൊമ്മിച്ചെപ്പ്കമ്മംതീര്‍ക്കും കൂട്ടിന്നുലക് ഗൊണ്ടാടും അഭിനയനായിക
തത്തുംകല വിത്തായിളം തത്തക്കിളികൊഞ്ചും പടിപവിഴമുതിരുമഴകുനടനഭുവനമറിയവേ
അഖിലജഗമടിപണിയെകലമകളും കളിചൊരിയെ മലമകള്‍ക്ക് തിരുനടനം വാഴ്ക്
വാനമൊത്തുഭൂമിയാടെ ഉലകിലെ ജീവരാശിയാകെയാടെ നടുവിലെ അശരണര്‍ വിളിയ്ക്കവേ വരവിടുമമൃതേയഴകില്‍ വാ
മണിക്കൂന്തല്‍ മുതല്‍ മലര്‍പാദം വരെ ദീപക്കാഴ്ച തെളിഞ്ഞീടുന്നു
ആ ആ ആആആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manikkoonthal muthal

Additional Info

Year: 
2007

അനുബന്ധവർത്തമാനം