ഈ യാത്രയിൽ

തിരികെ വരുമോ..കളിയും ചിരിയും
മധുരം പകരും നിമിഷം..
തിരികെ വരുമോ.. മലരും തളിരും
മഴയായ് പൊഴിയും നിമിഷം..
ജന്മങ്ങൾ തീർന്നാലും.. ബന്ധങ്ങൾ മായാതെ
ജന്മങ്ങൾ തീർന്നാലും ബന്ധങ്ങൾ മായാതെ
ഒന്നാകും.. നിമിഷം...
തിരികെ വരുമോ.. കളിയും ചിരിയും
മധുരം പകരും നിമിഷം...

ഓരോരോ നാളും ദൂരം നേർത്തും
ഉള്ളങ്ങൾ കോർത്തും..
തമ്മിൽ കാത്തും...
തീരാതെ നീളും.. ഈ യാത്രകൾ..
ആ ..ആ ..ഹാ ..ആ ..

ശ്വാസങ്ങൾ തോറും...
സ്നേഹം ചേർത്തും
ആശിക്കുംന്നേരം.. സ്വർഗ്ഗം തീർത്തും
തീരാതെ നീളും ഈ യാത്രകൾ ...
ഹാ ...

തിരികെ വരുമോ.. കളിയും ചിരിയും
മധുരം പകരും നിമിഷം..
തിരികെ വരുമോ മലരും തളിരും..
മഴയായ് പൊഴിയും നിമിഷം..
ജന്മങ്ങൾ തീർന്നാലും.. ബന്ധങ്ങൾ മായാതെ
ജന്മങ്ങൾ തീർന്നാലും.. ബന്ധങ്ങൾ മായാതെ
ഒന്നാകും നിമിഷം ..ഉം ..ഉം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee yathrayil