മുല്ലപ്പൂമാല കോർക്കാൻ

മുല്ലപ്പൂമാല കോർക്കാൻ
മൂവന്തിത്താരകളൊരുങ്ങിവന്നു
പൊന്നണിച്ചന്ദനം ചാർത്താൻ
ആതിരാത്തിങ്കളൊരുങ്ങി വന്നു
ആലോലമിളകുന്ന കാറ്റിന്റെ കൈകളിൽ
ആടിത്തളർന്നു മയങ്ങാൻ
നെഞ്ചിലെ സ്നേഹമായ് പടരാൻ
നെഞ്ചിലെ സ്നേഹമായ് പടരാൻ
മുല്ലപ്പൂമാല കോർക്കാൻ
മൂവന്തിത്താരകളൊരുങ്ങിവന്നു
പൊന്നണിച്ചന്ദനം ചാർത്താൻ
ആതിരാത്തിങ്കളൊരുങ്ങി വന്നു

മെല്ലെ കിനാവിന്റെ തൊട്ടിലിൽ താരാട്ടുപാട്ടായ് അലിഞ്ഞു
മെല്ലെ കിനാവിന്റെ തൊട്ടിലിൽ താരാട്ടുപാട്ടായ് അലിഞ്ഞു

അമ്മിഞ്ഞപ്പാലിന്റെ സ്നേഹം പെയ്തൊഴിയും
നിലാവിന്റെ കൈകളിൽ വെണ്ണയായും
നിലവിളക്കിൻ തിരിനാളമായ് എരിയും
പിരിയാത്ത പിരിയാത്ത സ്നേഹം
നിലവിളക്കിൻ തിരിനാളമായ് എരിയും
പിരിയാത്ത പിരിയാത്ത സ്നേഹം

മുല്ലപ്പൂമാല കോർക്കാൻ
മൂവന്തിത്താരകളൊരുങ്ങിവന്നു
പൊന്നണിച്ചന്ദനം ചാർത്താൻ
ആതിരാത്തിങ്കളൊരുങ്ങി വന്നു

ആടി ഉലയുന്ന കാറ്റിൽ ആടിക്കാർമുകിൽ മൂടും മനസ്സിൽ
ആടി ഉലയുന്ന കാറ്റിൽ ആടിക്കാർമുകിൽ മൂടും മനസ്സിൽ
ഏറെ നടന്നു തളർന്ന വികാരങ്ങൾ
മഴയായ് പെയ്തൊഴിയുന്നു
സ്നേഹമധുവായ് പകർന്നൊഴുകുന്നു
ഏറെ നടന്നു തളർന്ന വികാരങ്ങൾ
മഴയായ് പെയ്തൊഴിയുന്നു
സ്നേഹമധുവായ് പകർന്നൊഴുകുന്നു
മുല്ലപ്പൂമാല കോർക്കാൻ
മൂവന്തിത്താരകളൊരുങ്ങിവന്നു
പൊന്നണിച്ചന്ദനം ചാർത്താൻ
ആതിരാത്തിങ്കളൊരുങ്ങി വന്നു

ആലോലമിളകുന്ന കാറ്റിന്റെ കൈകളിൽ
ആടിത്തളർന്നു മയങ്ങാൻ
നെഞ്ചിലെ സ്നേഹമായ് പടരാൻ
നെഞ്ചിലെ സ്നേഹമായ് പടരാൻ
മുല്ലപ്പൂമാല കോർക്കാൻ
മൂവന്തിത്താരകളൊരുങ്ങിവന്നു
പൊന്നണിച്ചന്ദനം ചാർത്താൻ
ആതിരാത്തിങ്കളൊരുങ്ങി വന്നു

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mullappoo mala korkkan