മൌനമായെന്‍ വേണുവില്‍ രാഗമായനുരാഗമായ്
മൌനമായെന്‍ വേണുവില്‍ രാഗമായനുരാഗമായ്
മൌനമായെന്‍ വേണുവില്‍ രാഗമായനുരാഗമായ്
എന്റെ ഓര്‍മ്മകളോമനിക്കും മധുരമാമൊരു കവിതയോ

നീ വിടര്‍ന്നൊരു രാവിതില്‍ ഈറനായ നിലാവിതില്‍

തഴുകി നിന്നെയുറക്കിടാം
തഴുകി നിന്നെയുറക്കിടാം
മൌനമായെന്‍ വേണുവില്‍. രാഗമായനുരാഗമായ്
എന്റെയോര്‍മ്മകളോമനിക്കും മധുരമാമൊരു കവിതയോ
മെല്ലെയെന്നെയുണര്‍ത്തി നീയെന്‍ സ്വപ്നമാനസമേ
എന്നുമെന്റെ കിനാവിലീറന്‍ മുല്ലമലരായ് നീ
മെല്ലെയെന്നെ ഉണര്‍ത്തി നീയെന്‍ സ്വപ്നമാനസമേ

നീല വാനില്‍ താരകങ്ങള്‍ കണ്ണു ചിമ്മുമ്പോള്‍
ആരെയാണോ ആരെയാണോ ഇന്നു നീ തേടി
മൌനമായെന്‍ വേണുവില്‍. രാഗമായനുരാഗമായ്
എന്റെയോര്‍മ്മകളോമനിക്കും മധുരമാമൊരു കവിതയോ
പുഷ്പശയ്യ വിരിച്ചു നിന്നെ ഞാന്‍ വിളിക്കുമ്പോള്‍
നിന്റെ കണ്ണിണയെന്നെനോക്കി പുഞ്ചിരിക്കുന്നു

മഞ്ഞുപോലെ നിന്റെ നാണം മെല്ലെയുരുകുമ്പോള്‍
സ്നേഹമോലും ചുംബനങ്ങള്‍ നിത്യനിര്‍വൃതിയായ്