അറിയാതെ പോലുമൊരപരാധം ചെയ്യുവാൻ
അറിയാതെ പോലുമൊരപരാധം ചെയ്യുവാൻ
അകതാരിൽ തോന്നരുതേ
ഇവർക്കകതാരിൽ തോന്നരുതേ
ദുരിതദിനങ്ങളിലഭയമിരന്നിവർ
തൊഴുതു വിളിക്കുന്നു
നാഥാ നാഥാ യേശുനാഥാ
അറിയാതെ പോലുമൊരപരാധം ചെയ്യുവാൻ
അകതാരിൽ തോന്നരുതേ
ഇവർക്കകതാരിൽ തോന്നരുതേ
ദുരിതദിനങ്ങളിലഭയമിരന്നിവർ
തൊഴുതു വിളിക്കുന്നു
നാഥാ നാഥാ യേശുനാഥാ
ഇരുപാടും പാപത്തിൻ പൂക്കൾ ചിരിക്കുമീ
ഇടവഴിത്താരകൾ താണ്ടി
ഇരുപാടും പാപത്തിൻ പൂക്കൾ ചിരിക്കുമീ
ഇടവഴിത്താരകൾ താണ്ടി
ഇടറാതെ പതറാതെ നിന്റെ രാജ്യത്തിലെ-
ക്കിവരെ നടത്തണമേ
നീയേ ഞങ്ങൾക്കിടയൻ
നീയേ ആലയം നാഥാ
നീയേ ഞങ്ങൾക്കിടയൻ
നീയേ ആലയം നാഥാ
പകലിന്റെയറുതിയിൽ വാടിക്കൊഴിയുന്ന
വയലിലെ പൂപോലീജന്മം
പകലിന്റെയറുതിയിൽ വാടിക്കൊഴിയുന്ന
വയലിലെ പൂപോലീജന്മം
പരിശുദ്ധാത്മാവിങ്കൽ വിലയിക്കുവാനിതാ
കരൾ നൊന്തു പ്രാർത്ഥിക്കുന്നൂ
നീയേ അഭയം നാഥാ
നീയേ ആശ്രയം നാഥാ
നീയേ അഭയം നാഥാ
നീയേ ആശ്രയം നാഥാ
അറിയാതെ പോലുമൊരപരാധം ചെയ്യുവാൻ
അകതാരിൽ തോന്നരുതേ
ഇവർക്കകതാരിൽ തോന്നരുതേ
ദുരിതദിനങ്ങളിലഭയമിരന്നിവർ
തൊഴുതു വിളിക്കുന്നു
നാഥാ നാഥാ യേശുനാഥാ
നീയേ ഞങ്ങൾക്കിടയൻ
നീയേ ആലയം നാഥാ...
നീയേ ഞങ്ങൾക്കിടയൻ
നീയേ ആലയം നാഥാ..