ചെമ്പകപ്പൂച്ചെണ്ടുപോലെ

ചെമ്പകപ്പൂച്ചെണ്ടുപോലെ എൻറെ മാറിലെന്നും
കുളിരമ്പിളിയായ് പൊൻമകനേ ചായുറങ്ങുമോ...
കരയാതേ...കരളേ എൻ കണിയേ രാരീരം രാരിരോ
ഉണരാതെ...ഹൃദയത്തിൻ കണിയേ രാരീരം രാരിരോ
ചെമ്പകപ്പൂച്ചെണ്ടുപോലെ എൻറെ മാറിലെന്നും
കുളിരമ്പിളിയായ് പൊൻമകനേ ചായുറങ്ങുമോ...

ആരും കാണാതെ താമരത്തേൻ ഉണ്ണാല്ലോ..
കഥയിൽ കാണാത്ത കിളിമരത്തിൽ കേറാല്ലോ..
ആടിപ്പാടാല്ലോ വാരിളം പൂവേ...
ചിറകാൽ തൂവാനത്തുമ്പിയാവാല്ലോ...
മാനം കാണാത്ത പീലിയായ്
മടിയിൽ നീയെന്നും വളരണേ...
രാരീ രാരാരിരോ....രാരീ രാരാരിരോ....

നാളെ നേരത്തേ നീയുണർന്നു വന്നാലോ...
തനിയെ പോകുമ്പോൾ വഴി മറന്നുപോയാലോ...
നോവിൻ തീയാളും കാലമെൻ കാറ്റേ...
ആരും കാണാതീ മിഴി തുടയ്ക്കാമോ...
സ്നേഹം തേടുന്ന തീരമായ്
മനസ്സിൽ നീയെന്നും തെളിയണേ.....
രാരീ രാരാരിരോ....രാരീ രാരാരിരോ....

ചെമ്പകപ്പൂച്ചെണ്ടുപോലെ......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Chembakappoo

Additional Info

Year: 
2006

അനുബന്ധവർത്തമാനം