നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
മാറിൽ ചാഞ്ഞാൽ തുടിയ്ക്കും മേഘം പോലെ
കണ്ണിൽ കത്തണ തീ പോലെ
കടലിൽ പെയ്യണ മഴ പോലെ
മഞ്ഞിൽ മേഞ്ഞ സൂര്യൻ പോലെ
തെന്നിത്തെന്നിത്തളർന്ന മനസ്സിനു
നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
വിരലിൽ തൊട്ടപ്പോൾ എൻ കരളിൽ തൊട്ടപ്പോൾ
എന്തെന്തേ എന്നുള്ളം പൂന്തുടി കൊട്ടുന്നൂ
വിരലിൽ തൊട്ടപ്പോൾ എൻ കരളിൽ തൊട്ടപ്പോൾ
എന്തെന്തേ എന്നുള്ളം പൂന്തുടി കൊട്ടുന്നൂ
എന്നേ പുണരുമ്പോൾ എല്ലാം പകരുമ്പോൾ
മൊട്ടിട്ടൊരു വെൺപൂവായ് വിരിയുന്നൂ ഞാൻ പൊന്നേ
സ്വയമെന്നെ ശ്രുതി ചേർക്കാൻ ഞാൻ മറന്നൂ
നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
മാറിൽ ചാഞ്ഞാൽ തുടിയ്ക്കും മേഘം പോലെ
ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ
എന്തെന്തേ എൻ മൗനം മാദകമാകുന്നൂ
ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ
എന്തെന്തേ എൻ മൗനം മാദകമാകുന്നൂ
ഞാനാം ഇളനീരിൻ സ്നേഹം മുകരുമ്പോൾ
മുത്തിക്കുളിരും ചുണ്ടിൽ മധുരക്കൽക്കണ്ടം ഞാൻ
അണിയാനും നുണയാനും നീ വരില്ലേ
നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
മാറിൽ ചാഞ്ഞാൽ തുടിയ്ക്കും മേഘം പോലെ
കണ്ണിൽ കത്തണ തീ പോലെ
കടലിൽ പെയ്യണ മഴ പോലെ
മഞ്ഞിൽ മേഞ്ഞ സൂര്യൻ പോലെ
തെന്നിത്തെന്നിത്തളർന്ന മനസ്സിനു
നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ