സാമ്പാർ സോങ്ങ്

തക്കാളി വെണ്ടയ്ക്ക മുരിങ്ങയ്ക്ക വെള്ളരിയ്ക്ക
ഉള്ളി പരിപ്പ് ചേർന്ന സാമ്പാറാ ..
ഇത് സാമ്പാറാ .. (2)

കായം മണക്കും നേരം കൊതിക്കും
നാവു തുടിക്കും മോഹം നിറയും ..
ഓ.. ദോശയോ അതോ കുത്തരിച്ചോറോ
കുഴച്ചു തിന്നാൻ സാമ്പാറാ ..ചുടു സാമ്പാറാ ..
തക്കാളി വെണ്ടയ്ക്ക മുരിങ്ങയ്ക്ക വെള്ളരിയ്ക്ക
ഉള്ളി പരിപ്പ് ചേർന്ന സാമ്പാറാ ..
ഇത് സാമ്പാറാ ..

കല്യാണം പിറന്നാലും പൂരം പിറന്നാലും
എല്ലാ സുദിനവും സാമ്പാറാ
സദ്യക്ക് കേമാവാൻ നമ്മുടെ സാമ്പാറാ
ഒന്നാമനെന്നും ഒന്നാമൻ ..
ഇവിടുത്തെ സാമ്പാറ് അവിടുത്തെ സാമ്പാറ്
എവിടെയുമെന്നും സാമ്പാറാ സാമ്പാറാ

ഇത് സാമ്പാറാ നമ്മുടെ സാമ്പാറാ..
തക്കാളി വെണ്ടയ്ക്ക മുരിങ്ങയ്ക്ക വെള്ളരിയ്ക്ക
ഉള്ളി പരിപ്പ് ചേർന്ന സാമ്പാറാ ..
ഇത് സാമ്പാറാ ..

കോട്ടും കുരവയും താളപ്പെരുമയും
ആഘോഷമാകെ ആവേശം ..
ആടാനും പാടാനും ചങ്ങാത്തം കൂടാനും
ഉത്സാഹമേറും നാടെല്ലാം ..
പെരുന്നാളും കുടമാറ്റോം ..
തിരുനാളും കൊടിയേറ്റോം ...
എവിടെയും കാണും സാമ്പാറാ
സാമ്പാറാ ഇത് സാമ്പാറാ നമ്മുടെ സാമ്പാറാ

തക്കാളി വെണ്ടയ്ക്ക മുരിങ്ങയ്ക്ക വെള്ളരിയ്ക്ക
ഉള്ളി പരിപ്പ് ചേർന്ന സാമ്പാറാ ..
ഇത് സാമ്പാറാ .. (2 )
കായം മണക്കും നേരം കൊതിക്കും
നാവു തുടിക്കും മോഹം നിറയും ..
ഓ.. ദോശയോ അതോ കുത്തരിച്ചോറോ
കുഴച്ചു തിന്നാൻ സാമ്പാറാ ..ചുടു സാമ്പാറാ ..
തക്കാളി വെണ്ടയ്ക്ക മുരിങ്ങയ്ക്ക വെള്ളരിയ്ക്ക
ഉള്ളി പരിപ്പ് ചേർന്ന സാമ്പാറാ ..
ഇത് സാമ്പാറാ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Sambar Song

Additional Info

Year: 
2016

അനുബന്ധവർത്തമാനം