പൂങ്കതിരുകൾ വിടരുമീ
പൂങ്കതിരുകൾ.. വിടരുമീ നടവഴി
കാട്ടരുവികൾ.. ഒഴുകുമീ പുതുവഴി
പുഴ പാടും.. പ്രണയഗാനം അതിലൂറും മധുരഭാവം
ചെന്താമര.. പൊയ്കയിൽ ചുണ്ടോരം മൂളുവാൻ
ഒരു ഗാനം.. പുതുഗാനം പ്രിയഗാനം ഇതുവഴി
ഒരു ഗാനം..പുതുഗാനം പ്രിയഗാനം ഇതുവഴി
പൂങ്കതിരുകൾ.. വിടരുമീ നടവഴി
കാട്ടരുവികൾ.. ഒഴുകുമീ പുതുവഴി
ചൂളം കുത്തും കാറ്റത്തീ കൂട്ടം കൂടി
ചാഞ്ചാടും കൊമ്പത്താകെ മൈനകൾ
ചന്നം പിന്നം ആയത്തിൽ ഊഞ്ഞാലാടും
ഈ.. ചില്ലക്കൂട്ടിൽ പാർക്കും പൈങ്കിളീ
ഇതിലേ വാ തരാം മഞ്ഞുനീർ
കുളിരും... സന്ധ്യയായ്
ഒരു ഗാനം.. പുതുഗാനം പ്രിയഗാനം ഇതുവഴി
ഒരു ഗാനം.. പുതുഗാനം പ്രിയഗാനം ഇതുവഴി
പൂങ്കതിരുകൾ.. വിടരുമീ നടവഴി
കാട്ടരുവികൾ.. ഒഴുകുമീ പുതുവഴി
ചെമ്മാനത്തെ.. സിന്ദൂരച്ചെപ്പിൽ തട്ടി
ആലോലം മാറിൽ വീഴും കാറ്റേ നീ
തെന്നിത്തെന്നി കാറ്റാടിക്കയ്യാൽ മെല്ലെ
കൺമൂടി എങ്ങോ ദൂരെ പോകവേ
ഇനി നീ.. കൊണ്ടുവാ പൂമണം
തിരികെ.. വീശുവാൻ
ഒരു ഗാനം.. പുതുഗാനം പ്രിയഗാനം ഇതുവഴി
ഒരു ഗാനം.. പുതുഗാനം പ്രിയഗാനം ഇതുവഴി