ഇന്നലെ എന്നൊരു

ഇന്നലെ എന്നൊരു പൂവിന്റെയുള്ളിൽ
ഞാനെന്നുമുറങ്ങാതിരിപ്പൂ (2)
ഒരു തുള്ളി മഞ്ഞായ് ഒളിപ്പൂ ..
ഒരു കുറി നീ വരൂ കാറ്റേ
ചെറു പുളിമധുരം വീഴ്ത്താൻ...
ഒരു കുറി നീ വരൂ കാറ്റേ
ഓർമ്മതൻ ഊഞ്ഞാലിലാട്ടാൻ...
എന്നെ.. ഓർമ്മതൻ ഊഞ്ഞാലിലാട്ടാൻ

മറഞ്ഞതെന്തേ.. ദൂരെ ദൂരെ..
അമ്മത്താരാട്ടായ് ഒരു കാലം (2)
പകരുക നെഞ്ചിലെ മധു ചഷകങ്ങളിൽ
പടരും വിഷാദ സ്വരം.. (2)  
പ നി ഗാ രി സ..
രി സ ഗാ .. മ പ ഗ രി..
സാ നി ധ പ മ ഗ രി..
നി സ ഗാ രി സ...

നിലാവ് പോലെ നീ.. അണയുമെന്നോ ഈ
നിശയുടെ നിഴൽ വീധിയിൽ (2)
മൗനത്തിൽ നിന്നൊരു മധുരഗാനമായ്
എന്നെ നീ ഉണർമെന്നോ ..(2)
ആ ...ഉം ...ഉം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Innale ennoru