സസ രിരി ഗഗ ചൊടിയിലുണരും ശൃംഗാര
സസ രിരി ഗഗ മമ പപ ധധ നിനി സ
ചൊടിയിലുണരും ശൃംഗാരസംഗീതമേ
സസ രിരി ഗഗ മമ പപ ധധ നിനി സ
ചൊടിയിലുണരും ശൃംഗാരസംഗീതമേ
ചൂടും പൂക്കൾ വാടും മുൻപേ മൂടും സ്വപ്നം മായില്ലെങ്കിൽ
ധന്യം...ഈ ജന്മം
സസ രിരി ഗഗ മമ പപ ധധ നിനി സ
ചൊടിയിലുണരും ശൃംഗാരസംഗീതമേ
ആറാടും തേനും പാലും പൂവും നീരും
തേരോടും ദാഹം മോഹം യാമം തോറും
ആറാടും തേനും പാലും പൂവും നീരും
തേരോടും ദാഹം മോഹം യാമം തോറും
സിരകളിൽ ഒരുപിടി മധുരവും ലഹരിയും
അനുപദം ഒഴുകിടും അസുലഭ നിമിഷമോ
അനുപമമദഭര രസലയം...ഈ നേരം
സസ രിരി ഗഗ മമ പപ ധധ നിനി സ
ചൊടിയിലുണരും ശൃംഗാരസംഗീതമേ
സിന്ദൂരം ചോരും ചുണ്ടിൻ തുമ്പിൽ പെയ്യും
സംഗീതം പോലും വീഞ്ഞായ് മാറും നേരം
സിന്ദൂരം ചോരും ചുണ്ടിൻ തുമ്പിൽ പെയ്യും
സംഗീതം പോലും വീഞ്ഞായ് മാറും നേരം
അനുഭവ, മധുരിതം അനിതരസുഖമയ
സുരപദ സുഗമനം അവികലം അതിശയം
അടിമുടിരതിരസ വിലയനം ... ഈ നേരം
സരിമഗ മഗരിസ
സരിസമ പമഗരി
സരിസധ ധപമഗ
സരിസ ധനിദ്ഗധ
സരിസ ധനിധപ
സരിസഗാ...ഗമപാ...രിനി
സസ രിരി ഗഗ മമ പപ ധധ നിനി സ
ചൊടിയിലുണരും ശൃംഗാരസംഗീതമേ