ഒറ്റ കുയിൽ

ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്‌വര പൂകീ ... (2)
മഴമാറി മാമരം പെയ്യുന്ന നാളിൽ
പൂത്താലി തിങ്കൾ തേടും നീ ... (2)
ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്‌വര പൂകീ ...

കാറ്റിന്റെ കൈമുത്തി...
ഇതളൊന്നൊന്നായ് വിടർന്നു പോയ്
ആവാരം പൂക്കുന്നു ആലോലം ചില്ലകൾ..
വാസന്തമേ ആത്മാവിൽ നീ...
പേറുന്നുവോ വേനൽ നോവ്  (2)
കാലം കൊഴിയുകയാണോ ...

ചിറ്റോളം ചിരിതൂകും ഉള്ളം തുള്ളുംന്നേരം
തിത്താരോ തോണിപ്പാട്ടെത്താനോ വൈകി
ആരോ ഒരാൾ ആവേശമായ്‌..
തുഴയുന്നു തീരം തേടി... (2)
നേരും വൈകും നേരം...

ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്‌വര പൂകീ ... (2)
മഴമാറി മാമരം പെയ്യുന്ന നാളിൽ
പൂത്താലി തിങ്കൾ തേടും നീ ... (2)
ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്‌വര പൂകീ ...

Otta Kuyil | Akkal Dhamayile Pennu | New Malayalam Film Song | Shreya Ghoshal | Alphons Joseph