കരളില്‍ മോഹങ്ങള്‍

കരളിൽ മോഹങ്ങൾ നിറഞ്ഞു
കഥനക്കാർമേഘം ഒഴിഞ്ഞു
അഭയം തേടി അലയും നേരം
തിരയൊഴിയാത്ത കടലിൽ
ദിനരാത്രം അവസാനം
കര തേടി കണ്ട മോദം
(കരളിൽ...)

പൂപോലെ തേൻപോലെ
എന്നുള്ളിൽ രതി പാകി
മോഹവും തന്നു ദാഹവും തന്നു
ഒരു നാദമായ് താളമായ്
അലിയുന്ന ഗാനം
കരളിൽ മോഹങ്ങൾ നിറഞ്ഞു
കഥനക്കാർമേഘം ഒഴിഞ്ഞു

പൂന്തിങ്കൾ പോലെ
എൻ പ്രിയനായ് നീ വന്നൂ
കുളിരും തന്നു അമൃതും തന്നു
നിഴലായ് മാറാം ഞാൻ
(കരളിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karalin mohangal