തണുത്ത പൂന്തണൽ
തണുത്ത പൂന്തണൽ വീശി
പടർന്നു ചൂഴ്ന്നു നിൽക്കുന്ന
മരത്തിന്റെ തിരുമുടിക്കിതാ
നീലകണ്‌ഠ സ്വാമിയെപ്പോൽ
വിഷം താനേ ഭുജിച്ചിട്ടു ..
പ്രാണവായു തരുന്നോനായിതാ തൊഴുന്നേൻ
കനിഞ്ഞും പൂക്കളും തേനും
കനിയും നീട്ടി നില്ക്കും നിൻ..
നിറഞ്ഞ തൃക്കരങ്ങൾക്കായിതാ തൊഴുന്നേൻ
മഴയായ് കുളിരായ് പശിയാറ്റും പഴമായ്
തുയിരുന്നു മരുന്നായ് പണിക്കരുത്തായ്
കുഞ്ഞിക്കൈയ്യിൽ കളിപ്പാട്ടച്ചിരിയായ്
വാർദ്ധകത്തിൻ കിന്നതയ്ക്കു
താങ്ങി നില്ക്കാനൂന്നു കമ്പായ്..
കുരുന്നു തൊട്ടിലായ് മണിമഞ്ചമായ്
ശാന്തമായ് ഞങ്ങൾക്കുറങ്ങുവാൻ
ഒടുക്കത്തെ കനൽ വിരിപ്പായ്..
ഒരിക്കലും പിരിയാത്ത കൂട്ടുകാരനായ്
ഞങ്ങൾക്കനർഘ കാരുണ്യ വർഷം ചൊരിയുവോനെ
ഒരിക്കലും പിരിയാത്ത കൂട്ടുകാരനായ്
ഞങ്ങൾക്കനർഘ കാരുണ്യ വർഷം ചൊരിയുവോനെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thanutha poonthanal
Additional Info
Year:
2015
ഗാനശാഖ: