കുന്നിന്‍ മേലെ

കുന്നിൻമേലെ പേരാലിൻകൊമ്പത്ത് 
കുഞ്ഞിക്കാറ്റിൻ പൊന്നുംനൂലൂഞ്ഞാൽ 
പേരാലിൻ തേൻതളിരേ തേങ്ങുന്ന പൂന്തിങ്കളേ  
താരാട്ടുപാടാൻ ഈ ഇളം കാറ്റില്ലേ 

പോകില്ലേ പൊൻസൂര്യനും പെയ്യില്ലേ പൂന്തിങ്കളും 
ഏതോ വിരൽത്തുമ്പിലെ ആടും കളിപ്പാവകൾ 
മാനത്തെ മാരിപ്പൂവില്ലും മായാതിരിയ്ക്കാറില്ലല്ലോ
കുന്നിൻമേലെ പേരാലിൻകൊമ്പത്ത് 
കുഞ്ഞിക്കാറ്റിൻ പൊന്നുംനൂലൂഞ്ഞാൽ

  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunninmele

Additional Info

Year: 
2004