തൂവെൺ പ്രാവുകൾ [D]

ലാ ല ല്ല ല്ല ലാ............
തൂവെൺപ്രാവുകൾ...മൂളുംകണ്ണുകൾ.....
നിറനിലാക്കൂടു മെനയുമെന്നുള്ളിലീ സന്ധ്യയിൽ........
ഈ പൊൻപൂവുകൾ പൂക്കും വാക്കുകൾ............
ഒരു തുടം മഞ്ഞുകുടയുമെന്നിലീ വേളയിൽ.......
കുളിർകുങ്കുമം തൊട്ടപോൽ..........
മലർചെമ്പകം പൂത്തപോൽ.........
                    (കുളിർ..............പൂത്തപോൽ)
                    (തൂവെൺ.........സന്ധ്യയിൽ )

മുന്തിരിവള്ളി തളിർത്ത കിനാവിൻ താഴ്വാരങ്ങളിൽ 
മൂവന്തിക്കിളി പാടും കാണാച്ചോലയിൽ........
പൊൻതിരി വച്ചുമടങ്ങും മായാരാവിൻ മഞ്ചലിൽ 
അലിവോടെ നിന്നെ എതിരേൽക്കും നിന്നെ ഞാൻ 
എടുത്താലും തീരാത്ത മണിമുത്തു ചാർത്തും ചുണ്ടിൽ 
ഒരുകോടി മഴവില്ലിൻ മലർമുത്തു നൽകും ഞാൻ 
                                       (തൂവെൺ..........സന്ധ്യയിൽ)

കൈ വിരൽകൊണ്ടു തൊടുമ്പോൾ പാടും മായാവീണയിൽ 
ഞാൻ നിന്റെ സ്വരമെല്ലാം പൂവായി മാറ്റവേ...........
വെള്ളിവിളക്കുകൊളുത്തും രാത്രികൾ കാവൽ നിൽക്കവേ.......
ഞാൻ നിന്റെ അഴകേഴും മാറിൽ ചാർത്തവേ..........
അലിഞ്ഞാലും തീരാത്ത കുളിർകൊണ്ടു മൂടുംനെഞ്ചിൽ 
അനുരാഗവിവശം ഞാൻ പുണർന്നോട്ടെ പൊൻമുത്തേ(പല്ലവി)
                                              (തൂവെൺ................സന്ധ്യയിൽ)
                                    
     

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thooven pravukal

Additional Info

Year: 
1998

അനുബന്ധവർത്തമാനം