പൊന്നുരുക്കും പൂമാനം - D

പൊന്നുരുക്കും പൂമാനം കമ്മലൊരുക്കും
മഞ്ഞലയും ചെമ്മുകിലും ചേല കൊടുക്കും 
കുറുവാലിത്തുമ്പിക്ക്‌ കല്യാണമായ്
ഇതിലെ വായോ കിളിയേ
പവിഴവാലൻ കിളിയേ
കല്യാണം കൂടാൻ കൂടെവായോ
കച്ചേരി പാടാൻ കൂടെവായോ

(പൊന്നുരുക്കും...)

മാരിപ്പൂപ്പന്തലിൽ മഴവില്ലുപന്തലിൽ 
മംഗല്യപ്പെണ്ണിന്ന് നാണം വന്നേ 
കണ്ണാടിക്കുമ്പിളിൽ കരിനീലകൺകളിൽ
കിന്നാരം പൂമൂടും സ്വപ്നം പൂത്തേ 
മുന്തിരിയും പൊൻതരിയും
നെഞ്ചിൽ മൂടി 
അതിനിടയിൽ മെഴുതിരികൾ
ചന്തം ചൂടി
അരിയൊരാഘോഷച്ചിറകിൽ പാറി
(പൊന്നുരുക്കും...)

പൊന്നോലച്ചില്ലയിൽ പുല്ലാനിക്കൂരയിൽ
മഞ്ചാടിക്കിളികൾക്ക് സന്തോഷമായ്
താരാട്ടിൽ മൂടുവാൻ താളം പിടിക്കുവാൻ
തങ്കക്കുടത്തിന്റെ കൊഞ്ചൽ കേട്ടേ
പൂങ്കൊലുസ്സും പൊൻചിമിഴും മിന്നിമിനുങ്ങി
മാമയിലും ചിറകണിയും പീലിയൊരുങ്ങി
അരിയൊരാഘോഷ കുളിരിൽ മുങ്ങി 
(പൊന്നുരുക്കും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnurukkum poomananam