മൗനമായി നിന്നിലെൻ

മൗനമായി നിന്നിലെൻ ഓർമ്മകൾ ചേർത്തിടാം
ഇനി എന്നിലെന്നും പൊൻവസന്തം..
നീ ഉണർത്തുമ്പോൾ... (2)

ഈ നിഴൽ പക്ഷിപോൽ.. ദൂരെ നീ പോകിലും
നീറുമെൻ ഉള്ളിലെ മോഹമാണെന്നും..
മഞ്ഞുനീർത്തുള്ളിയിൽ നിൻ മുഖം തേടി ഞാൻ  
കളിവാക്കു ചൊല്ലി നമ്മളാദ്യം കണ്ടതെന്നാണോ

പൂമഴ പോലെയെൻ.. പ്രാണനിൽ പെയ്തിടും
തൂമന്ദഹാസമോ നിൻ പ്രണയം..
മൗനമായി നിന്നിലെൻ ഓർമ്മകൾ ചേർത്തിടാം
ഇനി എന്നിലെന്നും പൊൻവസന്തം..
നീ ഉണർത്തുമ്പോൾ...
ഉം ...ഉം ..അഹഹാഹാ ..ഉം ..അഹഹാഹാഹാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Mounamayi ninnilen