വിളിക്കാതിരുന്നാലും വിരുന്നിനെത്തും

വിളിക്കാതിരുന്നാലും വിരുന്നിനെത്തും
വിഷുപ്പക്ഷിയല്ലോ മോഹം
കരയാതിരുന്നാലും കണ്ണീറനാക്കും
കടങ്കഥയല്ലോ മോഹം (വിളിക്കാ..)
 
 
അരയാലിലകൾ കീർത്തനം ചൊല്ലും
അമ്പലത്തിരുമുറ്റത്ത്
അരളിപ്പൂമാല നിൻ കഴുത്തിലണിഞ്ഞപ്പോൾ
അറിയാതെ പോലും പിണങ്ങിയില്ല
പരിഭവമൊന്നും പറഞ്ഞില്ല
ഇന്നും നിനക്കെന്നെ ഇഷ്ടമല്ലേ
എന്നും നിനക്കെന്നെ ഇഷ്ടമല്ലേ
ഇഷ്ടമാണ് ..........ഇഷ്ടമാണ് ......പക്ഷേ...
 
 
 
ഏകാന്തരാവിൽ ഇണയെ തേടും
ചക്രവാകപ്പക്ഷി പോലെ
നിന്നിലെ സ്നേഹാർദ്ര സുരഭീസുമങ്ങൾ
എന്നിൽ ചൊരിയുവാൻ കൊതിച്ചിരുന്നൂ
നിശ്ശബ്ദ തപ്തനായ് കേണിരുന്നു
ഇന്നും നിനക്കെന്നെ ഇഷ്ടമല്ലേ
എന്നും നിനക്കെന്നെ ഇഷ്ടമല്ലേ
ഇഷ്ടമാണ് ...ഇഷ്ടമാണ് ......പക്ഷേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vilikkathirunnalum Virunninethum

Additional Info

അനുബന്ധവർത്തമാനം