സ്വതന്ത്ര ഭാരത ധരണി
സ്വതന്ത്രഭാരത ധരണീ അഭിരാമ പുണ്യജനനീ
അഭിമാനമോടെ പലകുറി പാടാം
ധന്യധന്യമീ ഗാനം (2)
വന്ദേ മാതരം വന്ദേ മാതരം
വന്ദേ മാതരം വന്ദേ മാതരം..
വന്ദേ മാതരം..
വിന്ധ്യഹിമാലയ പർവ്വതമുടിയില്‍
പുതിയ വിഭാതമുണർത്താം.. (2)
ഉജ്ജ്വലസാഗര ഗോപുരവീചിയില്‍
ഉണർവ്വിൻ താമര വിരിയാം (2)
വേദാന്ത മന്ത്ര ജപഘോഷങ്ങളില്‍
അഭിനവയാഗം തുടരാം...
ഇനിയീമനസ്സില്‍ തരളതമസ്സില്‍
സൂര്യമയൂഖപരാഗം.. തിരയാം
വന്ദേ മാതരം വന്ദേ മാതരം
വന്ദേ മാതരം വന്ദേ മാതരം
സ്വതന്ത്രഭാരത ധരണീ അഭിരാമ പുണ്യജനനീ
അഭിമാനമോടെ പലകുറി പാടാം
ധന്യധന്യമീ ഗാനം
ബന്ധനമാര്‍ന്ന ഹൃദന്തമുണർത്താൻ
മോചന ഗാഥകളെഴുതാം (2)
നിന്റെ കുരുക്ഷേത്രാങ്കണവീഥിയില്‍
ധര്‍മ്മപതാകയുയര്‍ത്താം.. (2)
ഗംഗാതടങ്ങള്‍ സൈന്ധവവീഥികള്‍
ആശ്രമ ഭൂമികളാക്കാം...
ജയിതേ അഖിതേ ഭാരതവനിതേ
കുങ്കുമ കളഭക്കുറിയാല്‍ കുതിരാം...
വന്ദേ മാതരം വന്ദേ മാതരം
വന്ദേ മാതരം വന്ദേ മാതരം
സ്വതന്ത്രഭാരത ധരണീ അഭിരാമ പുണ്യജനനീ
അഭിമാനമോടെ പലകുറി പാടാം
ധന്യധന്യമീ ഗാനം..
വന്ദേ മാതരം വന്ദേ മാതരം
വന്ദേ മാതരം വന്ദേ മാതരം