ചെങ്കല്ലൂർ തിരുനടയിൽ
ഐലസാ ഐലസാ ഐലസാ
ഐലസാ ഐലസാ ഐലസാ
ആ ...ഐലസാ ഐലസാ ഐലസാ
ജിഞ്ചകം.. ജിഞ്ചകം ജിഞ്ചകം... ജിഞ്ചകം ജിഞ്ചകം ജം
ചെങ്കല്ലൂർ തിരുനടയിൽ ചേങ്കിലയുടെ മേളം
ചെങ്കല്ലൂർ തിരുനടയിൽ ചേങ്കിലയുടെ മേളം
ചേരനാട്ട് യുവറാണിയ്ക്ക് വരവേല്‍പ്പിനാഘോഷം
ചേരനാട്ട് യുവറാണിയ്ക്ക് വരവേല്‍പ്പിനാഘോഷം
അന്നത്തിരുമണി മഞ്ചത്തിനുള്ളിലെ സ്വർണ്ണത്തൂവൽ
ചപ്രമഞ്ചത്തിൽ ശോഭിക്കും.. തമ്പുരാട്ടി.. തമ്പുരാട്ടി..
തമ്പുരാട്ടി പൊന്നു തമ്പുരാട്ടി...
അഞ്ചു വർണ്ണം.. മണിഗ്രാമം അഞ്ചു കൈമൾക്കാവേശം
അഞ്ചു വർണ്ണം.. മണിഗ്രാമം അഞ്ചു കൈമൾക്കാവേശം
അകിലെരിയണ മണമുയരണൊരരുമ മെയ്യിൽ ആപാദം
അകിലെരിയണ മണമുയരണൊരരുമ മെയ്യിൽ ആപാദം
തുടുതുടുപ്പ് മിനുമിനുപ്പ്.. തുടുതുടുപ്പ് മിനുമിനുപ്പ്..
തനുതളരണ തണുതണുപ്പ്..തണുതണുപ്പ് തണുതണുപ്പ്...
ജിഞ്ചകം.. ജിഞ്ചകം ജിഞ്ചകം... ജിഞ്ചകം ജിഞ്ചകം ജം
അന്നത്തിരുമണി മഞ്ചത്തിനുള്ളിലെ സ്വർണ്ണത്തൂവൽ
ചപ്രമഞ്ചത്തിൽ ശോഭിക്കും തമ്പുരാട്ടി.. തമ്പുരാട്ടി
തമ്പുരാട്ടി.. പൊന്നു തമ്പുരാട്ടി...
ഐലസാ ഐലസാ ഐലസാ
ഐലസാ ഐലസാ ഐലസാ
പാണ്ടനാട്ടിൽ പടനാട്ടിൽ പാലൊഴുകും കുടനാട്ടിൽ
പാണ്ടനാട്ടിൽ പടനാട്ടിൽ പാലൊഴുകും കുടനാട്ടിൽ
കിടപ്പറയ്ക്കുള്ളിൽ മടിച്ചു നിൽക്കണ
തുടുത്ത യൗവന പെൺപൂവേ...
കിടപ്പറയ്ക്കുള്ളിൽ മടിച്ചു നിൽക്കണ
തുടുത്ത യൗവന പെൺപൂവേ...
നിനക്കൊരുത്തൻ കിഴക്കുദിച്ചു..
നിനക്കൊരുത്തൻ കിഴക്കുദിച്ചു..
കുളിച്ചൊരുങ്ങടീ മണിച്ചിപ്പൂവേ മണിച്ചിപ്പൂവേ.. മണിച്ചിപ്പൂവേ..
ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജം