മറയും വഴികൾ

മറയും വഴികൾ ഇരുളിൽ തേടിയലയുന്നുവോ 
മനസ്സിൽ നിറയും മൗനം പോലും വിതുമ്പുന്നുവോ
ഇടറും ഹൃദയം തീരാനോവിലലിയുന്നുവോ
ഇവിട ഇനിയും തീരായാത്ര തുടങ്ങുന്നുവോ
ഇന്നലെകളില്ലാ..നാളെയുമില്ലാ..
ഇന്നുമിടിക്കുമെന്നുയിരു മാത്രം .. (2)

ഞാൻ യാത്ര ചെയ്യുമീ നടവഴിയരികിൽ
സാന്ത്വനത്തണുനീരിൻ പന്തലില്ലാ..
എൻ നേർക്ക് നീളുന്ന കണ്‍കളിലൊന്നുമേ
എനിക്കായ് അടർന്നൊഴുകും നീരുമില്ലാ.. 
ആദ്യമായ് കരുണയോടന്നെന്റെ കൈകളെ..
നെഞ്ചോടു ചേർത്തൊരാ കൂട്ടുമില്ലാ
ഇന്നലെകളില്ലനി ..നാളെയുമില്ലാ..
ഇന്നുമിടിക്കുമെന്നുയിരു മാത്രം ..

തിരികേ ഒഴുകുവാൻ കഴിയാത്ത നദിയിലെ
അലകളിലുലയുന്ന തോണിപോലെ..
ദിശയേതെന്നറിയാതെ ചുഴികളിൻ നടുവിൽ ഞാൻ
അലയുന്നു കരതേടി ഏകനായി..
അന്നവും അഭയവും എന്നിൽ നിന്നകറ്റുവാൻ
തെറ്റെന്തു ചെയ്തു പൂർവ്വജന്മങ്ങളിൽ
ഇന്നലെകളില്ല..നാളെയുമില്ലാ..
ഇന്നുമിടിക്കുമെന്നുയിരു മാത്രം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marayum vazhikal