എങ്ങെങ്ങോ ഉല്ലാസയാത്രകള്‍

എങ്ങെങ്ങോ ഉല്ലാസയാത്രകള്‍
ചെല്ലത്തിങ്കളേ - ചൊല്ലു
ഏതേതു നാട്ടിലിന്നുല്‍സവം 
എങ്ങെങ്ങോ ഉല്ലാസയാത്രകള്‍
ചെല്ലത്തിങ്കളേ - ചൊല്ലു
ഏതേതു നാട്ടിലിന്നുല്‍സവം 
എങ്ങെങ്ങോ ഉല്ലാസയാത്രകള്‍
ചെല്ലത്തിങ്കളേ

നിന്നെ കല്യാണപ്പെണ്ണായി കണ്ടു ഞാന്‍ 
അഴകിന്‍ കണ്ണാടി നിന്‍ മേനി കണ്ടു ഞാന്‍ 
നിന്നെ കല്യാണപ്പെണ്ണായി കണ്ടു ഞാന്‍ 
അഴകിന്‍ കണ്ണാടി നിന്‍ മേനി കണ്ടു ഞാന്‍ 
മന്നിനു നീ തന്ന പട്ടാട കണ്ടു ഞാന്‍ 
ഈ പെണ്ണിന്നും തരുകില്ലേ
എങ്ങെങ്ങോ ഉല്ലാസയാത്രകള്‍
ചെല്ലത്തിങ്കളേ

മുത്തുപ്പല്ലക്കിതാര്‍തന്ന വാഹനം 
ഇരവില്‍ വാനത്തില്‍ വരുമെന്റെ പെണ്‍കൊടി 
പകല്‍ നേരത്ത് പോകുന്നതെങ്ങു നീ 
ചോദിച്ചതെല്ലാമേ എന്നോട് ചൊല്ലു നീ 
ഞാനും പെണ്ണല്ലയോ

എങ്ങെങ്ങോ ഉല്ലാസയാത്രകള്‍
ചെല്ലത്തിങ്കളേ - ചൊല്ലു
ഏതേതു നാട്ടിലിന്നുല്‍സവം
എങ്ങെങ്ങോ ഉല്ലാസയാത്രകള്‍
ചെല്ലത്തിങ്കളേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
engengo ullasayathrakal

Additional Info

Year: 
1971

അനുബന്ധവർത്തമാനം