മലർമൊട്ടുപോലെൻ

Year: 
2015
Film/album: 
malarmottu polen
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

മലർമൊട്ടുപോലെൻ.. തളിർമേനിയാളേ
മലർമൊട്ടുപോലെൻ.. തളിർമേനിയാളെ
തൂമധുരം തൂകും നിന്നഴകിൻ ചാരേ
ചെഞ്ചുണ്ടിലോലും തേൻകണം പോലെ ..
ചെഞ്ചുണ്ടിലോലും തേൻകണം പോലെ ..
ചെണ്ടിലാടും പൂക്കൾ മേല്ലെയുലയുന്നു
കാറ്റുവന്നു നമ്മിലുണരും ഇഷ്ടം ഒന്നുമറിയാതെ
കൊഞ്ചും മനം ഇവൾക്കെന്നോ
നെഞ്ചിൽ പ്രിയം ഇവൾക്ക് തഞ്ചം പകർന്നിവൾ നൽകും
മൊഞ്ചും പ്രിയമിഴി രണ്ടും ..മൊഞ്ചും പ്രിയമിഴി രണ്ടും ..
മലർമൊട്ടുപോലെൻ.. തളിർമേനിയാളേ

കനലുവീണ മനസ്സിൽ.. മുകിലുതിർന്ന മഴകൾ
കുളിരു ചൂടിയിന്നും മോഹമുള്ളിലുണ്ടേ..
ഞെട്ടു പൂക്കൾ രണ്ട് മൊട്ടുകൂട്ട് രണ്ട്
മൗനമായി നിന്ന് ആടിക്കലരുകയായിന്ന്
മോഹത്തേരിൽ നിറഞ്ഞ് മായികച്ചിമിഴ്ക്കുരുന്ന്
നീലമലകൾ നിരന്നേ.. ദൂരത്തായ് വീണ്ടും
മലർമൊട്ടുപോലെൻ.. തളിർമേനിയാളേ

ആശകൊണ്ടു മുത്തം.. മോഹം കൊണ്ടു ചിത്തം..
തെടിയിങ്ങു വന്നെൻ.. ചാരെ നിന്നതല്ലേ
ദൂരെ ചിന്നുമൊളികൾ അരികെയണയുകില്ലേ
തീരമണഞ്ഞ തിരയേ കരകൾ വാരിപ്പുണരുകയല്ലേ
വള്ളിക്കുടില് നിറയെ ദീപം മിന്നി വിളങ്ങീ
ഊയലാടും കിളിയേ.. ഈണമായ് പോരൂ
ഉം ...ഹോ ..ഹോ

മലർമൊട്ടുപോലെൻ.. തളിർമേനിയാളേ

tjlX_eEv0qI