ഏഴു നിറങ്ങളില്‍
ആ... ആ... ആ...
ഏഴു നിറങ്ങളിലേതു നിറം
ഏഴു സ്വരങ്ങളിലേതു സ്വരം
നിന്‍ നയനങ്ങളില്‍ നിന്‍ അധരങ്ങളില്‍
നീ മൂളും ഗാനത്തിന്നേതു രാഗം...
ഏഴു നിറങ്ങളിലേതു നിറം
ഏഴു സ്വരങ്ങളിലേതു സ്വരം...
നിന്‍റെ സോപാനവീഥികളൊക്കെയും
നിർമ്മാല്യപ്പൂക്കളാലലങ്കരിക്കൂ.. (നിന്റെ.. )
ആ വീഥി എനിക്കായ് തുറന്നു തരൂ
ആ രാത്രി എനിക്കായ് ഒരുങ്ങി നില്‍ക്കൂ
നിന്നെയെന്‍ മാറില്‍ ഒതുക്കി നിര്‍ത്താം
നിന്നെയെന്നാത്മാവിന്‍ താളമാക്കാം...
ഏഴു നിറങ്ങളിലേതു നിറം
ഏഴു സ്വരങ്ങളിലേതു സ്വരം...
നിന്‍റെ ഏകാന്തസ്വപ്നങ്ങളൊക്കെയും
എന്നെ കുറിച്ചുള്ളതായിരുന്നോ.. (നിന്റെ.. )
ആ സ്വപ്നം വിടരാന്‍ കൊതിച്ചു നിന്നു
ആ സ്വര്‍ഗ്ഗലഹരിയില്‍ ലയിച്ചു നിന്നു
നിന്നെയെൻ ജീവന്റെ ജീവനാക്കാന്‍
എന്നുള്ളിൽ എന്തെന്തൊരാവേശം...
ഏഴു നിറങ്ങളിലേതു നിറം
ഏഴു സ്വരങ്ങളിലേതു സ്വരം
നിന്‍ നയനങ്ങളില്‍ നിന്‍ അധരങ്ങളില്‍
നീ മൂളും ഗാനത്തിന്നേതു രാഗം...