മുച്ചീട്ടു കളിക്കണ മിഴിയാണ്

മുച്ചീട്ടു കളിക്കണ മിഴിയാണ്
മൊഞ്ചുള്ള മയിലാഞ്ചിക്കിളിയാണ്
മാരനു മണിയറ തൂവൽക്കിടക്കയിൽ
മദനപ്പൂവമ്പിന്റെ മുനയാണ് -പെണ്ണ്
മാതളപ്പൂന്തേൻ മൊഴിയാണ് (മുച്ചീട്ടു...)

അരയ്ക്കു ചുറ്റും പൊന്നേലസ്സ്
അതിനു ചുറ്റും മുത്തുക്കൊലുസ്സ് നീ
അടിമുടി പൂത്തൊരു സ്വർണ്ണപ്പൂമരം
ആടി വരും പോലെ പന്തലിൽ
പാടി വരും പോലെ
പുതുക്കപ്പെണ്ണേ നിന്നെ പൂമാലക്കുടുക്കിട്ട്
പിടിക്കുമല്ലോ കൈയ്യിലൊതുക്കുമല്ലോ
പുന്നാര മണവാളൻ -ഇന്നു നിൻ
പുന്നാര മണവാളൻ (മുച്ചീട്ടു...)

മുടിയ്ക്കു മീതെ പനിനീർത്തൈലം
അതിന്നു മീതെ പൊന്നും തട്ടം -നീ
ബദറുൽ മുനീറിനെ തേടി വരുന്നൊരു
ഹുസുനൂൽ ജമാൽ പോലെ -സ്വർഗ്ഗത്തെ
ഹുസുനൂൽ ജമാൽ പോലെ
കുസൃതിപ്പെണ്ണേ നിന്റെ നാണത്തിൻ
മുഖപടം എടുക്കുമല്ലോ മുട്ടിക്കിടക്കുമല്ലോ
പുന്നാരപ്പുതുമാരൻ - ഇന്നു നിൻ
പുന്നാരപ്പുതുമാരൻ (മുച്ചീട്ടു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mucheettu kalikkana

Additional Info

അനുബന്ധവർത്തമാനം