ധന്യനിമിഷമേ

ധന്യനിമിഷമേ ഹർഷപുളകമേ
അമൃതബിന്ദുവേന്തി വന്ന കനകചഷകമേ
(ധന്യ..)

പ്രേമമെന്ന വല്ലിയിന്ന് കോടി കായ്ച്ചു
മോഹമെന്ന പൂവിനിന്നു കാന്തി വായ്ചു
ഹൃദയരാഗമായ് മധുരഗീതമായ്
മദാലസം മനോരഥം വിടർന്നൂ
പൂർവജന്മപുണ്യം അച്ഛനായ് ഞാൻ
ധന്യനിമിഷമേ

നാദമെന്ന ദിവ്യരത്ന മാല നീട്ടി
മോദമെന്ന പൊൻവിപഞ്ചി മീട്ടി മീട്ടി
കാമ്യപുഷ്പമായ് കാവ്യശില്പമായ്
പ്രഭാമയം ഈ ജീവിതം തുറന്നു
സ്വർഗ്ഗവാതിൽ ഇന്നൊരമ്മയായ് നീ
(ധന്യ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhanyanimishame