വീടു തേടി വന്നു

വീടു തേടി വന്നു ഞാൻ
വീണടിഞ്ഞ മണ്ണ് ഞാൻ
തീനാളം കണ്ടുകണ്ട്
പൂമുത്തും സ്വർണ്ണ വണ്ട്‌
മനതാരിൽ പേമാരി
ദാഹം മോഹം എന്നെക്കണ്ടാൽ ചാഞ്ചാട്ടം
പെണ്ണിൻ മുൻപിൽ തേരോട്ടം (2)

ആനന്ദം പെണ്ണെന്നും
വേദങ്ങൾ ഇല്ല ആരോടും മെയ് ചേർത്തിടാം
മാന്മിഴി ഞാൻ കനി സുഖമിനി മഞ്ചലിലെ
ഞാനാടി നീ പാടി പനിനീരിൽ നീരാടി വാ
(വീടു തേടി വന്നു ഞാൻ )

വിലക്കില്ല സുഖം ചേർക്കാൻ
നിഴൽ പോലെ ആരോടും
നിനക്കെന്നും ഞാൻ സ്വന്തമായ്
രതിരസം മമലയം തരും സുഖം ലഹരിയിലെ
ഏകാന്തമീ സന്ധ്യ രോമാഞ്ചമായിന്നിതാ 
(വീടു തേടി വന്നു ഞാൻ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
veedu thedi vannu njan