കുഹൂ കുഹൂ കുഹൂ നിനദം

കുഹൂ കുഹൂ കുഹൂ നിനദം..
അമൃതം പകരും നിമിഷം
കുയിലുകളൊരു ഹര്‍ഷോന്മാദത്തിന്‍
കുറുകുഴലുകളാം നിമിഷം.. (2)

അറിയാത്തൊരു പൂവിന്‍ സൗരഭം
അരികില്‍ ഒഴുകും നിമിഷം (2)
അറിയാതറിയാതൊരു തുടുമുന്തിരി ..ആ
ചൊടികളിലലിയും നിമിഷം ..ആ ..നിമിഷം

ഏതോ ദാഹജ്വാലയിലെരിയാന്‍
സ്നേഹകണങ്ങള്‍ തുടിക്കേ
മണ്‍ചെരാതുകള്‍ പൂക്കും നിമിഷം
മദകര സുഖമായ നിമിഷം ..നിമിഷം... ആ

നീലാകാശ പുതപ്പിനുള്ളില്‍..
നീയും ഞാനും മാത്രം (2)
നമ്മുടെ ലഹരികള്‍ മാത്രം
എന്നാരോ പാടും നിമിഷം....ആഹാഹാ

കുഹൂ കുഹൂ കുഹൂ നിനദം..
അമൃതം പകരും നിമിഷം
കുയിലുകളൊരു ഹര്‍ഷോന്മാദത്തിന്‍
കുറുകുഴലുകളാം നിമിഷം..
ലലലലല ലലലാ ..ലലലാ
ലലലലല ലലലാ ..ലലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
koohu koohu ninadam

Additional Info

Year: 
1985
Lyrics Genre: 

അനുബന്ധവർത്തമാനം