പുലരികള്‍ പറവകള്‍

ആ ആ
പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്‍
പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്‍
കണ്ഠാഭരണങ്ങള്‍...
ഉദയം കഴിഞ്ഞാല്‍ പുലരികളില്ല
വസന്തം മറഞ്ഞാല്‍ പറവകളില്ല
സുഗന്ധം കുറഞ്ഞാല്‍ പൂവുകളില്ല..
പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്‍
പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്‍
കണ്ഠാഭരണങ്ങള്‍..

ഈ മലയുടെ മറവില്‍.. പുഴയൊഴുകും ചരിവില്‍
പണിതുയര്‍ന്ന കോവിലിലിന്നഭിഷേകം..കുംഭാഭിഷേകം
അവിടെയൊന്നു പോകാം അനുഗ്രഹങ്ങള്‍ വാങ്ങാം
വരൂ വരൂ വരൂ
ഒരുശിലയില്‍ കാല്‍ചവിട്ടി
ഒരുശിലയുടെ കാല്‍വണങ്ങാന്‍
ഒരു ശിലാപ്രതിമയല്ല ഞാന്‍
വെറും ഒരു ശിലാപ്രതിമയല്ല ഞാന്‍

പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്‍
പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്‍
കണ്ഠാഭരണങ്ങള്‍..

എന്‍ മനസ്സിന്‍ മുറിയില്‍.. ഞാന്‍ വിരിച്ച.വിരിയില്‍
പ്രണയദാഹ വിവശയാമെന്നഭിലാഷം..ജീവാഭിലാഷം
പുളകമിട്ടുണര്‍ന്നു ചിറകടിച്ചുയര്‍ന്നു..
വരൂ വരൂ വരൂ..
വില കുറഞ്ഞജീവിതത്തിന്‍
നിലമറന്ന യൗവ്വനത്തിന്‍
ചപലമായ വികൃതികളല്ലേ എല്ലാം
ചപലമായ വികൃതികളല്ലേ..

പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്‍
പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്‍
കണ്ഠാഭരണങ്ങള്‍..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pularikal poovukal

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം