നീലാംബരീ നിശീഥിനീ
ആ...
നീലാംബരീ നിശീഥിനീ
നീഹാര മന്ദാകിനീ
മാനസസരസ്സിൽ ഒഴുകി വരൂ നീ
മംഗല്യ മധുരഞ്ജിനീ
(നീലാംബരീ...)
ഹരിതദളങ്ങൾ കാറ്റിൻ കൈയ്യിൽ
തരളിതമാകുന്ന നിമിഷം (2)
മുകുളശതങ്ങൾ നുരയും മധുവായ്
പുളകിതമാകുന്ന നിമിഷം
(നീലാംബരീ...)
രാക്കുയിലേതോ രാഗം പാടി
രതിമയമാക്കീ ഭുവനം (2)
പ്രഥമസമാഗമ വിശ്രമസീമയിൽ
ഹൃദയമൊരാലസ്യ സദനം
(നീലാംബരീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neelambari nisheedhini
Additional Info
ഗാനശാഖ: