മുറ്റത്തു നിക്കണ
മുറ്റത്തു നിക്കണ മുത്തശ്ശിമാവിലെ
ചക്കരമാമ്പഴം ചാടിപ്പറിക്കുവാൻ
ചങ്ങാതിമാരേ വാ ചങ്ങാതിമാരേ വാ
മാനം മുട്ടണ വെല്ല്യ കൊമ്പിലെ
മാങ്ങകൾ കേറി പറിച്ചെടുത്തോടുവാൻ
ചങ്ങാതിമാരേ വാ ചങ്ങാതിമാരേ വാ
ചങ്ങാതിമാരേ വാ ചങ്ങാതിമാരേ വാ
ഛിൽ ഛിൽ ഛിൽ ഛിൽ ചാടിനടക്കുന്ന
അണ്ണാന്റെ കയ്യിലെ മാങ്ങ കണ്ടോ...
കാക്കാ.. കാക്കാ... പാടിനടക്കുന്ന
കാക്കേടെ കയ്യിലെ മാങ്ങ കണ്ടോ
ഛിൽ ഛിൽ ഛിൽ ഛിൽ ചാടിനടക്കുന്ന
അണ്ണാന്റെ കയ്യിലെ മാങ്ങ കണ്ടോ...
കാക്കാ.. കാക്കാ... പാടിനടക്കുന്ന
കാക്കേടെ കയ്യിലെ മാങ്ങ കണ്ടോ
ഓടിക്കരുതേ അണ്ണാനേ പായിക്കരുതേ കാക്കകളെ
ആവോളം തിന്നു രസിച്ചോട്ടേ (2)
മുറ്റത്തു നിക്കണ മുത്തശ്ശിമാവിലെ
ചക്കരമാമ്പഴം ചാടിപ്പറിക്കുവാൻ
ചങ്ങാതിമാരേ വാ ചങ്ങാതിമാരേ വാ
ചങ്ങാതിമാരേ വാ ചങ്ങാതിമാരേ വാ
രിമ രിമ രിമ രിമ പാ
പമരി പമരി സാ..
രിമ രിമ രിമ രിമ പാ...
ഉം ..ഉം ..ഉം
കിളിയേ കിളിയേ വരുമോ വേഗം
തരുമോ മധുരം കിനിയും മാങ്ങാ..
മഴയായി വെയിലായി വരുമോ കാറ്റായി
തരുമോ മധുരം കിനിയും മാങ്ങാ
കിളിയേ കിളിയേ വരുമോ വേഗം
തരുമോ മധുരം കിനിയും മാങ്ങാ..
മഴയായി വെയിലായി വരുമോ കാറ്റായി
തരുമോ മധുരം കിനിയും മാങ്ങാ
മുറ്റത്തു നിക്കണ മുത്തശ്ശിമാവിലെ
ചക്കരമാമ്പഴം ചാടിപ്പറിക്കുവാൻ
ചങ്ങാതിമാരേ വാ ചങ്ങാതിമാരേ വാ
മാനം മുട്ടണ വെല്ല്യ കൊമ്പിലെ
മാങ്ങകൾ കേറി പറിച്ചെടുത്തോടുവാൻ
ചങ്ങാതിമാരേ വാ ചങ്ങാതിമാരേ വാ
ചങ്ങാതിമാരേ വാ ചങ്ങാതിമാരേ വാ